• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ukraine| യുക്രെയ്നില്‍ നിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് റഷ്യ; എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

Ukraine| യുക്രെയ്നില്‍ നിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് റഷ്യ; എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

പഠനം മുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഞായറാഴ്ച ന്യൂഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൽ എത്തിയപ്പോൾ (PTI)

യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഞായറാഴ്ച ന്യൂഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൽ എത്തിയപ്പോൾ (PTI)

  • Share this:
    തിരുവനന്തപുരം: യുക്രെയ്ന്‍ യുദ്ധത്തെ (Ukraine War) തുടന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ക്ക് റഷ്യയില്‍ പഠനാവസരം ഒരുക്കും. ഇന്ത്യയിലെ റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് അവസരമൊരുക്കും. റഷ്യന്‍ സര്‍വകലാശാലകളില്‍ വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കും. ധന നഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇതുസംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് റഷ്യന്‍ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. മെഡിക്കല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് യുക്രെയ്നില്‍ നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിലെത്തിയത്. പഠനത്തിന്റെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വം നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.

    ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയായി IISc; നേട്ടം പ്രമുഖ യൂണിവേഴ്സിറ്റികളെ പിന്നിലാക്കി

    ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്. ഏഷ്യയിലെ തന്നെ ഏറ്റവും വേഗതയിൽ മുന്നേറുന്ന യൂണിവേഴ്സിറ്റികളിലൊന്നായും 19-മത് ക്യുഎസ് യൂണിവേഴ്സിറ്റി റാങ്കിങിൽ IISC സ്ഥാനം പിടിച്ചു. ഇത്തവണ വെറും മൂന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് പട്ടികയിലെ ആദ്യ 200-ൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്യുഎസ് യൂണിവേഴ്സിറ്റി റാങ്കിങിൽ രാജ്യത്തെ പ്രമുഖ സർവകലാശാലകളായ ഡൽഹി യൂണിവേഴ്സിറ്റി, ജെഎൻയു, ജാമിയ മില്ലിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവയെല്ലാം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പിന്നോട്ട് പോയിരിക്കുകയാണ്.

    റാങ്കിങിന്റെ അടിസ്ഥാനത്തിൽ 13 ഇന്ത്യൻ സർവകലാശാലകൾ ഗവേഷണത്തിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. സിപിഎഫ് സ്കോറിൽ അന്താരാഷ്ട്ര സർവകലാശാലകളോട് കിടപിടിക്കുന്നതാണ് ഇവയുടെ പ്രകടനം. അധ്യാപന നിലവാരത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ പിന്നോട്ട് പോയിട്ടുണ്ട്. 41 എണ്ണത്തിൽ 10 എണ്ണവും കഴിഞ്ഞ വർഷത്തേക്കാൾ മോശം പ്രകടനമാണ് നടത്തിയിരിക്കുന്നത്. ലോകത്തെ 100 പ്രദേശങ്ങളിൽ നിന്നുള്ള 1418 സർവകലാശാലകളുടെ പ്രകടനം വിലയിരുത്തിയാണ് ക്യുഎസ് റാങ്കിങ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    ആഗോളതലത്തിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാം സ്ഥാനം നില നിർത്തിയിരിക്കുന്നത്. ആദ്യ അഞ്ചെണ്ണത്തിൽ മൂന്നെണ്ണം യുഎസിൽ നിന്നും രണ്ടെണ്ണം യുകെയിൽ നിന്നുമുള്ളവയാണ്. ചൈന ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആദ്യ 50ൽ അഞ്ച് ചൈനീസ് സർവകലാശാലകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ 200ൽ ചൈനയുടെ എട്ട് സ്ഥാപനങ്ങളാണുള്ളത്.
    Published by:Rajesh V
    First published: