• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് റഷ്യന്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആൺസുഹൃത്തിനെ കാണാനില്ലെന്ന് പോലീസ്

കോഴിക്കോട് റഷ്യന്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആൺസുഹൃത്തിനെ കാണാനില്ലെന്ന് പോലീസ്

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്.

  • Share this:

    കോഴിക്കോട് കൂരാച്ചുണ്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

    Also Read – രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; കൂട്ടിരിപ്പുകാരന്‍ പിടിയില്‍

    ആൺസുഹൃത്തുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത് . സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ആൺ സുഹൃത്തിനെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

    Published by:Arun krishna
    First published: