• HOME
  • »
  • NEWS
  • »
  • kerala
  • »
  • Temple Encyclopedia | കേരളക്ഷേത്രങ്ങളെക്കുറിച്ച് സർവവിജ്ഞാനകോശം; രണ്ടു പതിറ്റാണ്ട് പ്രയത്‌നത്തിനു പിന്നിലെ വ്യക്തി

Temple Encyclopedia | കേരളക്ഷേത്രങ്ങളെക്കുറിച്ച് സർവവിജ്ഞാനകോശം; രണ്ടു പതിറ്റാണ്ട് പ്രയത്‌നത്തിനു പിന്നിലെ വ്യക്തി

കേരളത്തിലെ 1,300ലധികം ക്ഷേത്രങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള ജയശങ്കർ, തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ പ്രതിപാദിക്കുന്ന പതിനഞ്ചാം വാല്യം പൂർത്തിയാക്കിയ ശേഷമാണ് വിടപറഞ്ഞത്

എസ്. ജയശങ്കർ

എസ്. ജയശങ്കർ

  • Share this:
    തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് സ‍ർവ്വവിജ്ഞാനകോശം (Encyclopedia) തയ്യാറാക്കിയത് ആരെന്ന് അറിയാമോ? 27 വർഷം മുമ്പ് എസ്. ജയശങ്കർ (S. Jayashanker - 86) എന്ന വ്യക്തി ആരംഭിച്ച ശ്രമമാണ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള (Temples) ഈ സർവ്വവിജ്ഞാനകോശത്തിലേയ്ക്ക് നയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ സമയമെടുത്തു ഇത് പൂ‍ർത്തിയാക്കാൻ. അദ്ദേഹം 2022 ഫെബ്രുവരി 11ന് അന്തരിച്ചു. കേരളത്തിലെ 1,300ലധികം ക്ഷേത്രങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള ജയശങ്കർ, തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ പ്രതിപാദിക്കുന്ന പതിനഞ്ചാം വാല്യം പൂർത്തിയാക്കിയ ശേഷമാണ് വിടപറഞ്ഞത്.

    ജയശങ്കർ 1993ൽ 58-ാം വയസ്സിൽ കേരളത്തിലെ സെൻസസ് ഓപ്പറേഷൻസിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. വിരമിക്കുന്നതിന് ഒരു വർഷം മുമ്പ്, 1992ൽ സെൻസസ് ഡയറക്ടറേറ്റ് ക്ഷേത്രങ്ങളുടെ സെൻസസ് എന്ന ആശയം മുന്നോട്ടുവെച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ജയശങ്കറിന്റെ മരുമകൻ എസ്. ഗോപകുമാർ ഓർക്കുന്നു.

    1991ലെ സെൻസസ് പൂർത്തിയായപ്പോൾ കേരളത്തിന്റെ സാംസ്കാരിക വശങ്ങൾ കൂടി സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ക്ഷേത്രങ്ങളെക്കുറിച്ചുള്ള സ‍ർവ്വവിജ്ഞാനകോശം എന്ന ആശയം രൂപം കൊണ്ടത്. റിട്ടയർമെന്റിനുശേഷം അദ്ദേഹം ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പല സ്ഥലങ്ങളിലും സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചരിത്രരേഖകൾ ഉപയോഗിച്ച് അവ പരിശോധിക്കുകയും ചെയ്തു. വളരെ അർപ്പണബോധത്തോടെയാണ് അദ്ദേഹം ഈ ജോലികൾ ചെയ്തിരുന്നത്. ദിവസേന എട്ട് മണിക്കൂറിലധികം ജോലിക്കായി അദ്ദേഹം നീക്കിവയ്ക്കുമായിരുന്നു. 13 ജില്ലകളിലെയും ക്ഷേത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറക്കി, ”ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ജനറൽ മാനേജരായി വിരമിച്ച ഗോപകുമാർ പറയുന്നു.

    ഒറ്റപ്പാലം സ്വദേശി ജയശങ്ക‍‍ർ ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയത്. 1997ൽ പുറത്തിറങ്ങിയ ആദ്യ വാല്യത്തിൽ ക്ഷേത്രങ്ങൾ, അവയുടെ വാസ്തുവിദ്യ, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ക്ഷേത്രകലകൾ, പെയിന്റിംഗുകൾ, ആരാധനാരീതി തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ഓരോ ജില്ല തിരിച്ചുള്ള വ്യക്തിഗത വാല്യങ്ങളിൽ അവിടെയുള്ള ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.

    ജയശങ്കറിന്റെ ഭാര്യ എ. ആനന്ദം, ഗവൺമെന്റ് വനിതാ കോളേജിൽ നിന്ന് വിരമിച്ച സുവോളജി പ്രൊഫസറാണ്. എഴുതുന്ന രേഖകൾ വായിക്കുന്നതിലും പ്രൂഫ് റീഡ് ചെയ്യുന്നതിലും അദ്ദേഹത്തെ സഹായിച്ചിരുന്നത് ഭാര്യയായിരുന്നു. “ജയശങ്കർ തന്റെ ഹൃദയവും ആത്മാവും സമർപ്പിച്ച് എഴുതിയ പുസ്തകങ്ങളാണിവ. അവസാന വാല്യത്തിന്റെ ജോലികളും അദ്ദേഹം പൂർത്തിയാക്കി. പ്രൂഫ് റീഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ പുസ്തകം പ്രസിദ്ധീകരിക്കും, ” ​ഗോപകുമാ‍ർ പറഞ്ഞു.

    'കാടിന്റെ സർവ്വവിജ്ഞാനകോശം' എന്ന് വിളിക്കുന്ന വ്യക്തിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട പരിസ്ഥിതി പ്രവർത്തക തുളസി ഗൗഡ. കാരണം കാടിനെക്കുറിച്ചും മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും അത്രയധികം അറിവുകൾ 72 കാരിയായ തുളസി ഗൗഡയ്ക്കുണ്ട്. രാജ്യം ഇവരെ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

    Summary: Story of S. Jayashankar who profiled as many as 1300 temples in Kerala and made an encyclopedia out of it
    Published by:user_57
    First published: