HOME /NEWS /Kerala / എസ് വിനേഷ് കുമാറിന് ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

എസ് വിനേഷ് കുമാറിന് ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

എസ് വിനേഷ് കുമാർ

എസ് വിനേഷ് കുമാർ

2019 ഒക്ടോബര്‍ ഏഴിന് ന്യൂസ് 18ല്‍ സംപ്രേഷണം ചെയ്ത പത്തേമാരി എന്ന പരിപാടിയിലെ 'മലമടക്കിലെ പണിയ ജീവിതങ്ങള്‍' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.

  • Share this:

    തിരുവനന്തപുരം: സംസ്ഥാന പട്ടിക വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020 ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ന്യൂസ് 18 കേരളയിലെ കോഴിക്കോട് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ എസ് വിനേഷ് കുമാറിന്. 2019 ഒക്ടോബര്‍ ഏഴിന് ന്യൂസ് 18ല്‍ സംപ്രേഷണം ചെയ്ത പത്തേമാരി എന്ന പരിപാടിയിലെ 'മലമടക്കിലെ പണിയ ജീവിതങ്ങള്‍' എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.

    പിന്നോക്ക വിഭാഗമായ പണിയരുടെ ജീവിതവും സംസ്‌കാരവും പറയുന്ന റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. പി.ആര്‍.ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചെയര്‍മാനും ദൂരദർശൻ മുൻ ഡയറക്ടർ ടി.ചാമിയാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ ഋഷി കെ മനോജ്, സീനിയർ ജേണലിസ്റ്റുകളായ ജേക്കബ് ജോർജ്, എം. സരിതവർമ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.

    ALSO READ: കൊട്ടിക്കലശമില്ലാതെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; 5 ജില്ലകള്‍ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21[NEWS]India vs Australia 2nd T20I | ധവാന്റെ അർധ സെഞ്ചുറി; ഹാർദിക്കിന്റെ തകർപ്പൻ ഫിനിഷിങ്; രണ്ടാം ജയത്തോടെ പരമ്പര ഇന്ത്യക്ക്

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    [NEWS]

    2017 മുതല്‍ ന്യൂസ് 18 കേരളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ് വിനേഷ് കുമാര്‍ മാധ്യമം, കേരള കൗമുദി, ദീപിക, ഇന്ത്യാവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി, പട്ടികജാതി-പട്ടികവര്‍ഗ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുമ്പും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയായ വിനേഷ് കുമാര്‍ കോഴിക്കോട്ടാണ് ഇപ്പോള്‍ താമസം.

    First published:

    Tags: Award, Award winner, News18 kerala