• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

തിരുവാഭരണ ഘോഷയാത്ര തുടരുന്നു: മകരവിളക്കിനൊരുങ്ങി ശബരിമല

news18india
Updated: January 13, 2019, 7:32 AM IST
തിരുവാഭരണ ഘോഷയാത്ര തുടരുന്നു: മകരവിളക്കിനൊരുങ്ങി ശബരിമല
news18india
Updated: January 13, 2019, 7:32 AM IST
പത്തനംതിട്ട : മകര സംക്രമ നാളിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പര്യടനം തുടരുന്നു. പരമ്പരാഗത പാതകളിലൂടെ ആണ് തിരുവാഭരണ ഘോഷയാത്ര നീങ്ങുന്നത്. ഇന്ന് പുലർച്ചെ 4ന് അയിരൂരിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇന്ന് രാത്രി ളാഹ സത്രത്തിൽ സമാപിക്കും.

നാളെ രാവിലെ നിലക്കൽ അട്ടത്തോട് വഴി കരിമല കയറുന്ന സംഘം ശരംകുത്തിയിൽ നിന്നും വൈകിട്ട് ആറരയോടു കൂടി അയ്യപ്പസന്നിധിയിൽ എത്തും. പന്തളം കൊട്ടാരം പ്രതിനിധി രാഘവ വർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണവുമായി സന്നിധാനത്തെത്തുന്നത്. യുവതി പ്രവേശന വിവാദ പശ്ചാതലത്തിലും രാജകുടുംബത്തിന് ഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്നും കനത്ത പൊലീസ് സുരക്ഷയിലാണ് തിരുവാഭരണ ഘോഷയാത്ര.

Also Read-'ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ കഴമ്പുണ്ട്': ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുല്‍
Loading...

അതേസമയം മകരവിളക്കിനും മകരജ്യോതി ദർശനത്തിനുമായി ശബരിമല ഒരുങ്ങിക്കഴിഞ്ഞു. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾക്ക് കഴിഞ്ഞ ദിവസം സന്നിധാനത്ത് തുടക്കമായി.

തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് ശുദ്ദിക്രിയകൾ തുടങ്ങിയത്. പ്രസാദ ശുദ്ധിക്രിയയാണ് ഇന്നലെ നടന്നത്. ഇന്ന് ഉച്ച പൂജയോടെ ബിംബശുദ്ധിക്രിയകളും നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് യാത്ര തുടങ്ങിയ തിരുവാഭരണ ഘോഷയാത്ര. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനവും നടക്കും.

Also Read-പൊലീസ് അകമ്പടിയില്ലാതെ തൃശൂരില്‍ ഇറങ്ങാന്‍ കഴിയില്ല; പ്രിയനന്ദനന് BJP നേതാവിന്റെ മുന്നറിയിപ്പ്

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ദീപാരാധന കഴിഞ്ഞ് 7.52 നാണ് മകര സംക്രമം. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണം കുറവാണ്. ഇന്നലെയും ഇന്നുമായി എത്തുന്ന തീർഥാടകർ ഇനി മകരജ്യോതിയും കണ്ടേ മലയിറങ്ങൂ. സന്നിധാനത്തും പരിസരത്തുമായി എട്ടോളം കേന്ദ്രങ്ങളാണ് മകരജ്യോതി ദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. പാണ്ടിത്താവളമാണ് ഇതിൽ പ്രധാന കേന്ദ്രം. ഇത്തവണ പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയില്ല.

മകരവിളക്ക് ദർശനത്തിനുള്ള സ്ഥലങ്ങളിൽ കനത്ത് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍