നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ശബരിമലയും പുൽവാമയും' പരാമർശിച്ച് തൃശൂരിൽ അമിത് ഷായുടെ പ്രസംഗം

    'ശബരിമലയും പുൽവാമയും' പരാമർശിച്ച് തൃശൂരിൽ അമിത് ഷായുടെ പ്രസംഗം

    'ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?'

    അമിത് ഷാ

    അമിത് ഷാ

    • News18
    • Last Updated :
    • Share this:
      തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ 'ശബരിമല'യും പുൽവാമയും' പരാമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ അമിത് ഷാ പറഞ്ഞു. ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു. 'കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലിൽ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?'-അമിത് ഷാ ചോദിച്ചു.

      'ശബരിമല വിശ്വാസസംരക്ഷണത്തിനൊപ്പം അയ്യപ്പവിശ്വാസികൾക്കൊപ്പം ബിജെപി ഉണ്ടാകും. ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കുമെന്നും അത് സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കുമെന്നും പറഞ്ഞത് അതുകൊണ്ടാണ്. ശബരിമലയിൽ പൊലീസിനെ നിർത്തി സമരത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡിവൈഎഫ്ഐക്കാരെ പോലും പൊലീസ് വേഷം കെട്ടിച്ച് നിർത്തി. ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാൻ ശ്രമിച്ചാൽ ഏത് തരത്തിലുള്ള പ്രക്ഷോഭങ്ങളും ബിജെപി നടത്തും. അതിനായി ഏതറ്റം വരെയും പോകും'- അമിത് ഷാ പറഞ്ഞു.

      നരേന്ദ്രമോദി സർക്കാർ ഏറ്റവും വലിയ പ്രാധാന്യം നൽകിയത് ദേശസുരക്ഷയ്ക്കാണെന്നും അമിത് ഷാ വ്യക്തമാക്കി. 'പുൽവാമ ഭീകരാക്രമണത്തിന് മറുപടിയുമായി നരേന്ദ്രമോദി ഉടൻ തന്നെ തിരികെ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി. രാജ്യത്തിന്റെ സേന തിരിച്ചടിച്ചു. സാം പിത്രോദ പ്രത്യാക്രമണത്തിന് തെളിവ് ചോദിച്ചില്ലേ? ഭീകരവാദികളുമായി ചർച്ച വേണോ, അതോ അവർക്ക് നേരെ ബോംബ് വർഷിക്കണോ, നിങ്ങൾ തന്നെ പറയണം'- അമിത് ഷാ ചോദിച്ചു. നരേന്ദ്രമോദി സർക്കാർ ഭീകരവാദികളുമായി ചർച്ച ചെയ്യില്ല. അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് ബോംബ് വർഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

      First published:
      )}