• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രി പെരുമാറുന്നത് സ്റ്റാലിനെ പോലെ'

'മുഖ്യമന്ത്രി പെരുമാറുന്നത് സ്റ്റാലിനെ പോലെ'

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    കൊച്ചി: മുഖ്യമന്ത്രി പെരുമാറുന്നത് സ്റ്റാലിനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്കു നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. സമരം നടത്തുന്നവരുടെ പൗരാവകാശത്തെ കവര്‍ന്നെടുക്കാനും ജനാധിപത്യാവകാശത്തെ അടിച്ചമര്‍ത്താനുമുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രി വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല എന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

    ശബരിമല അക്രമസംഭവം; അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു

    ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്നും ചെന്നിത്തല ആരോപിച്ചു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണം ശരിയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
    First published: