തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദം രാഷ്ട്രീയ പോരാട്ടമായി മാറുന്നു. ലോംഗ് മാര്‍ച്ച് നടത്തി ഹിന്ദു സംഘടനകളുടെ ഐക്യ നിരയ്ക്കാണ് ബി ജെ പി ശ്രമം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. പ്രകോപനം ഒഴിവാക്കി നിലപാട് വിശദീകരിച്ച് പ്രതിരോധിക്കാന്‍ എല്‍ഡിഎഫും രംഗത്തിറങ്ങി കഴിഞ്ഞു.
സത്രീ പ്രവേശനത്തില്‍ ആര്‍ എസ് എസ് നിലപാട് തളളിയാണ് ഹിന്ദു സംഘടനകളെ കൂട്ടി പ്രത്യക്ഷ സമരത്തിലേക്ക് ആദ്യം ബിജെപി ഇറങ്ങിയത്. വെളളാപ്പളളിയുടെ നിലപാട് തിരിച്ചടിയായെങ്കിലും എന്‍ എസ് എസ് പിന്തുണ ബി ജെ പിക്ക് നല്‍കുന്ന പ്രതീക്ഷ വലുതാണ്.
അതേസമയം, കോണ്‍ഗ്രസ് നയം വ്യത്യസ്തമാണ്. വിശ്വാസികളുടെ വികാരത്തിന്‍റെ ചാമ്പ്യനായി ബി ജെ പി മാറുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ പ്രധാന അജണ്ട . ഒപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കി വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കുക. വിശ്വാസികളുടെ വികാരം ഇളക്കിയുളള ബി ജെ പി, കോണ്‍ഗ്രസ് രാഷ്ട്രീയ കളിയുടെ അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്.
എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്എന്നാൽ, സംസ്ഥാനതലത്തില്‍ വിപുലമായ വിശദീകരണയോഗങ്ങള്‍ നടത്തി പ്രതിപക്ഷ നീക്കം പ്രതിരോധിക്കാനാണ് ഇടതു മുന്നണി തീരുമാനം.
പ്രകോപനം ഒഴിവാക്കുക. ഒപ്പം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുക. ഇതാണ് സര്‍ക്കാര്‍ നയതന്ത്രം.
തിത്‌ലി ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം; രണ്ട് മരണംശബരിമലയിലെ സ്ത്രീ പ്രവേശനവിഷത്തിൽ വിപുലമായ പ്രചരണപരിപാടികൾ സംഘടിപ്പിക്കാനാണ് ഇടതമുന്നണി തീരുമാനം. മുഖ്യമന്ത്രി പങ്കെടുത്ത് സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കും. വിമോചന സമരത്തിന്‍റെ ഓർമ പുതുക്കാനാണ് യുഡിഎഫും ബിജെപിയെും ശ്രമിക്കുന്നതെന്നും ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.