നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരം ഇന്ന് മുതൽ

  ശബരിമല: സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരം ഇന്ന് മുതൽ

  ബിജെപി

  ബിജെപി

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ബി ജെ പിയുടെ സമരം ഇന്നാരംഭിക്കും. ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് നിരാഹാരസമരം തുടങ്ങുന്നത്. നിരോധനാജ്ഞ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

   അമിത്ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘമാണ് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. സമരത്തിന് മുമ്പ് സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തി കെ. സുരേന്ദ്രനെ കാണും.

   അതേസമയം, ശബരിമല വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വേദിയായേക്കും. സഭസമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും ശബരിമലവിഷയത്തില്‍ സഭ സ്തംഭിച്ചിരുന്നു.

   First published:
   )}