തിരുവനന്തപുരം: ദൈവത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ വോട്ട് പിടിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. ശബരിമല പ്രചാരണ വിഷയമാക്കുന്നതിലുള്ള നിയന്ത്രണം തുടരും. നവംബർ 30 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ ഒന്നു മുതൽ ഇലക്ടർ വേരിഫിക്കേഷൻ പ്രോഗ്രാം നടത്തുമെന്ന് മീണ പറഞ്ഞു. ഒക്ടോബർ 15ന് കരട് വോട്ടർ പട്ടിക. നവംബർ 30 വരെ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിരിക്കും. എന്നാൽ പാല ഇലക്ഷന് ഇത് ബാധകമല്ല. ഓഗസ്റ്റ് 25 വരെ പട്ടികയിൽ പേര് ചേർക്കാൻ കിട്ടിയ അപേക്ഷകൾ പാലയിൽ പരിഗണിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.