നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോൻസൺ പ്രചരിപ്പിച്ച 'ശബരിമല ചെമ്പോല' സിനിമകളിൽ ഉപയോഗിക്കാൻ തൃശൂരിൽ നിന്നു വാങ്ങിയതെന്ന് ഇടനിലക്കാരൻ

  മോൻസൺ പ്രചരിപ്പിച്ച 'ശബരിമല ചെമ്പോല' സിനിമകളിൽ ഉപയോഗിക്കാൻ തൃശൂരിൽ നിന്നു വാങ്ങിയതെന്ന് ഇടനിലക്കാരൻ

  തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്ന് ഇടനിലക്കാരൻ

  monson mavunkal

  monson mavunkal

  • Share this:
   കൊച്ചി: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. എന്നാൽ, അത് വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

   സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താൽപര്യം പ്രകടിപ്പിച്ചപ്പോൾ മോൻസണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോൻസൺ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

   2016 ലാണ് മോൻസനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകൾ കാട്ടി മോൻസൻ പറഞ്ഞു. തനിക്ക് കുറേ കടമുള്ളത് മോൻസൻ അറിഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ നൽകിയാൽ ‘കടമെല്ലാം തീർത്തു രാജാവിനെപ്പോലെ വീട്ടിൽ കൊണ്ടുചെന്നിറക്കും’ എന്നായിരുന്നു വാഗ്ദാനം.

   അഞ്ചു വർഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങൾ മോൻസണ് നൽകി. എന്നാൽ, ഇവയുടെ പണം തരുന്നത് നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 26ന് മോൻസനെ കണ്ടു പണം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നും കടക്കാരിൽനിന്ന് രക്ഷപ്പെടാൻ തൽക്കാലം മാറിനിൽക്കാനുമായിരുന്നു മറുപടി.

   'മോൻസൺ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല; പരാതിക്കാരും ഫ്രോഡുകൾ': നടൻ ശ്രീനിവാസൻ

   മോൻസൺ ഡോസഫ് തട്ടിപ്പുകാരനെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്നും നടൻ ശ്രീനിവാസൻ. ''മോൻസൺ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണ്. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ എനിക്ക് മോൻസൺ ചികിൽസ ഏർപ്പാടാക്കി. ഞാനറിയാതെ ആശുപത്രിയിലെ പണവും നല്‍കി. മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല''- ശ്രീനിവാസൻ പറഞ്ഞു. മോന്‍സൺ മാവുങ്കലിനൊപ്പമുള്ള ശ്രീനിവാസന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു ശ്രീനിവാസന്‍റെ പ്രതികരണം.

   മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയതെന്നും ശ്രീനിവാസൻ പറഞ്ഞു. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു.

   അതേസമയം, ശ്രീനിവാസനെതിരെ പുരാവസ്തു തട്ടിപ്പിലെ പരാതിക്കാരൻ രംഗത്തെത്തി. നടന്‍ ശ്രീനിവാസനെ മോന്‍സണ്‍ മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്‍ ഷമീര്‍ പറഞ്ഞു. ന്യൂസ് 18 പ്രൈം ഡിബേറ്റിലായിരുന്നു പരാമര്‍ശം. ''സാമാന്യമര്യാദയുണ്ടെങ്കില്‍ ശ്രീനിവാസന്‍ പണം തിരികെ നല്‍കണം. ആര്‍ത്തി ഏറ്റവും കൂടുതല്‍ ശ്രീനിവാസനാണ്. അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും''- ഷമീര്‍ പറഞ്ഞു.
   Published by:Rajesh V
   First published:
   )}