കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു; നിറപുത്തരി ഓഗസ്റ്റ് ഏഴിന്

നിറപുത്തരിക്കായി ഓഗസ്റ്റ് ആറിന് ക്ഷേത്രനട വീണ്ടും തുറക്കും.

news18
Updated: July 22, 2019, 9:08 AM IST
കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട അടച്ചു; നിറപുത്തരി ഓഗസ്റ്റ് ഏഴിന്
ശബരിമല
  • News18
  • Last Updated: July 22, 2019, 9:08 AM IST
  • Share this:
ശബരിമല: കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. നിറപുത്തരിക്കായി ഓഗസ്റ്റ് ആറിന് ക്ഷേത്രനട വീണ്ടും തുറക്കും. ഓഗസ്റ്റ് ഏഴിനാണ് നിറപുത്തരി.

also read: പുന്നമടയിൽ തുഴയെറിയാൻ സർക്കാർ ഉദ്യോഗസ്ഥരും; കന്നിയങ്കം ആയാപറമ്പ് വലിയദിവാൻ ചുണ്ടനിൽ

പുലർച്ചെ 5.30നും- 6.15നുമിടയിൽ നിറപുത്തരി പൂജകൾ ക്ഷേത്രത്തിൽ നടക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നിനാണ് പിന്നെ നട തുറക്കുന്നത്.

ഞായറാഴ്ച സന്നിധാനത്ത് തന്ത്രിയുടെയും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ സഹസ്രകലശവും കളഭാഭിഷേകവും വൈകിട്ട് പടിപൂജയും നടന്നു.

നിറപുത്തരി പൂജകൾക്ക് ശേഷം നട അടയ്ക്കുന്നതോടെ തന്ത്രി കണ്ഠരര് രാജീവരുടെ ഒരു വർഷത്തെ പൂജാകാലം അവസാനിക്കും. ചിങ്ങം ഒന്നിന് നടതുറക്കുന്നത് തന്ത്രി മഹേശ്വര് മോഹനരാണ്.
First published: July 22, 2019, 9:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading