ശബരിമല: യുവതികളുടെ മലകയറ്റവുമായി ബന്ധപ്പെട്ട് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്ക് മർദനം. ന്യൂസ് 18 ക്യാമറാമാൻ അരുൺ സി എസിനും റിപ്പോർട്ടർ പ്രദീപ് നാരായണനും കൈയേറ്റത്തിൽ പരുക്കേറ്റു. വലിയ നടപ്പന്തലിന് സമീപം ഒന്നരമണിക്കൂറോളം യുവതികളെ പ്രതിഷേധക്കാർ തടഞ്ഞുവച്ചിരുന്നു. ഇതേതുടർന്ന് യുവതികളെ നിർബന്ധിച്ച് തിരിച്ചയക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായത്.
വലിയനടപ്പന്തലിലടക്കം പ്രതിഷേധക്കാര്‍ സംഘടിച്ചതോടെയാണ് യുവതികളെ തിരിച്ചിറക്കാൻ പൊലീസ് നിർബന്ധിതരായത്. ഇതിനിടെ യുവതികളിരൊളായ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഭക്തർ പ്രകോപിതരാണെന്നും സംഘര്‍ഷാവസ്ഥ ഒഴിവാക്കാൻ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ദര്‍ശനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടിൽ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Media ‘assault, Sabarimala, Sabarimala agitators, മാധ്യമപ്രവർത്തകർ, ശബരിമല, ശബരിമല പ്രതിഷേധം