നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല മണ്ഡല മഹോത്സവം: ദർശനം വെർച്വൽ ക്യൂ മുഖേന; ബുക്കിംഗ് നവംബർ ആദ്യവാരം മുതൽ, ശബരിമല തീർഥാടകർ അറിയേണ്ടതെല്ലാം

  ശബരിമല മണ്ഡല മഹോത്സവം: ദർശനം വെർച്വൽ ക്യൂ മുഖേന; ബുക്കിംഗ് നവംബർ ആദ്യവാരം മുതൽ, ശബരിമല തീർഥാടകർ അറിയേണ്ടതെല്ലാം

  മണ്ഡലകാലത്ത് ദർശനം വെർച്ച്വൽ ക്യൂ മുഖേനയാണ്. വെർച്ചൽ ക്യൂ ബുക്കിംഗ് നവംബർ ആദ്യവാരം മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ 1000 പേർക്ക് ആയിരിക്കും ദർശനം. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും ദർശനം ഉണ്ടായിരിക്കും.

  sabarimala temple open

  sabarimala temple open

  • News18
  • Last Updated :
  • Share this:
  പത്തനംതിട്ട: 2020 - 2021 വർഷത്തെ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് 2020 നവംബർ 16ന് തുടക്കമാകും. നവംബർ 15ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. നവംബർ 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല പൂജ മഹോത്സവം. തിർത്ഥാടന കാലത്ത് ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവേശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും.

  ആഴ്ചയിലെ ആദ്യ അഞ്ചു ദിവസങ്ങളിൽ ദിവസവും 1000 വിതം അയ്യപ്പ ഭക്തർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 ഭക്തർക്കും പ്രവേശനം അനുവദിക്കും മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 വീതം ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ലഭിക്കും. കോവിഡ് - 19 സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനത്തിന് സൗകര്യം.

  You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

  ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ കൊണ്ടുവരണം. 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-19 പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഭക്തർ കയ്യിൽ കരുതേണ്ടത്. കോവിഡ് - 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വർച്വൽ ക്യു ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു കാരണവശാലും ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.

  നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നുവരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾ പമ്പ വരെ കടത്തിവിടും. നിലക്കലിലെത്തി പാർക്ക് ചെയ്യണം.സ്വാമി അയ്യപ്പൻ റോഡിലൂടെ മരക്കൂട്ടത്തെത്തി, ചന്ദ്രാനന്ദൻ റോഡ് വഴിയാണ് ഭക്തർ സന്നിധാനത്ത് എത്തേണ്ടത്. പതിനെട്ടാം പടി മുകളിൽ ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് വലതുവശത്തു കൂടി ശ്രീകോവിലിന് മുന്നിൽ എത്തണം.

  നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടർ സൗകര്യം ഉണ്ടായിരിക്കും. മറ്റൊരു കൗണ്ടറിലൂടെ ആടിയ ശിഷ്ടം നെയ്യ് വിതരണം ചെയ്യും. തന്ത്രിയെയും മേൽശാന്തിയെയും കാണാൻ ഭക്തരെ അനുവദിക്കില്ല. വിരി വെക്കാനും താമസസൗകര്യവും അനുവദിക്കില്ല. ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർഥാടകർക്ക് പ്രവേശനം നൽകണമെന്ന ദേവസ്വം ബോർഡിൻറെ ആവശ്യം ചീഫ് സെക്രട്ടറി തലസമിതി തള്ളിയിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം കൂടുതൽ തീർഥാടകർക്ക് പ്രവേശനം നൽകുന്നത് പരിഗണിക്കും.  ഭക്തർ ശ്രദ്ധിക്കേണ്ടത്

  മണ്ഡലകാലത്ത് ദർശനം വെർച്ച്വൽ ക്യൂ മുഖേനയാണ്. വെർച്ചൽ ക്യൂ ബുക്കിംഗ് നവംബർ ആദ്യവാരം മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ 1000 പേർക്ക് ആയിരിക്കും ദർശനം. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും ദർശനം ഉണ്ടായിരിക്കും. മണ്ഡലപൂജയ്ക്ക്, മകരവിളക്കിന് 5,000 പേർക്ക് അനുമതിയുണ്ടാകും.  24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.  നിലക്കലിലും പമ്പയിലും കോവിഡ്  പരിശോധന സൗകര്യം ഉണ്ടായിരിക്കും.  പമ്പ സ്നാനത്തിന് അനുമതി ഇല്ല. പ്രത്യേക ഷവറുകൾ ക്രമീകരിക്കും.  തന്ത്രിയെയും മേൽ ശാന്തിയെയും സന്ദർശിക്കാൻ ഭക്തർക്ക് അനുമതിയില്ല. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാം.
  Published by:Joys Joy
  First published:
  )}