തിരുവനന്തപുരം: കോവിഡ് കുറയുന്നത് അനുസരിച്ച് ശബരിമല വെർച്വൽ ക്യൂ ഒഴിവാക്കുന്നത് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ബില്ല് പരിഗണിക്കുമ്പോഴായിരുന്നു ശബരിമലയിലെ വെർച്വൽ ക്യു സംവിധാനം ചർച്ചയായത്. ശബരിമല വെർച്വൽ ക്യു സംവിധാനം അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെർച്വൽ ക്യു ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റുന്നു. മറ്റ് നിയന്ത്രണങ്ങൾ എല്ലാം മാറ്റിയ സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്തിന് ക്യു. നിലവിലെ വെർച്വൽ ക്യു സംവിധാനം അശാസ്ത്രീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി സ്വമേധയാ വെർച്വൽ ക്യു വിഷയത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ യും സഭയിൽ പറഞ്ഞു.
എന്നാൽ ശബരിമല വെർച്വൽ ക്യു ആരുടെയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്തി എടുക്കാനല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് വെർച്വൽ ക്യു ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം തടയുകയായിരുന്നു ലക്ഷ്യം. എല്ലാ വിശ്വാസത്തേക്കാൾ വലുതാണ് 'ശ്വാസം' എന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
കോവിഡ് കുറയുന്നത് അനുസരിച്ച് വെർച്വൽ ക്യു ഒഴിവാക്കുന്നത് ആലോചിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ചിലർ വെറുതെ വെർച്വൽ ക്യു ബുക്ക് ചെയ്ത് പറ്റിക്കുന്നുണ്ട്. യഥാർത്ഥ വിശ്വാസികൾ അങ്ങനെ ചെയ്യില്ലന്നും കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
വിവിധ ദേവസ്വം ബോർഡുകൾക്ക് ജീവനക്കാർക്ക് ശമ്പളം മാത്രം നൽകാൻ 176 കോടി രൂപ സർക്കാർ നൽകി. ശമ്പളവും, കുടിശികയും, പെൻഷൻ കുടിശികയും കൊടുത്ത് തീർത്തു. ക്ഷേത്രത്തിന്റെ സ്വത്ത് വിറ്റ് ദേവസ്വത്തിന് പണം സമാഹരിക്കേണ്ട സാഹചര്യമില്ല. നൂറ് കോടി രൂപയിലധികം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിനാണേ നൽകിയത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഹിന്ദു ജനസംഖ്യാനുപാതികമായാണ് റിസർവേഷൻ നിശ്ചയിച്ചത്. അതിലും ചില ചർച്ചകൾ കൂടി നടത്തേണ്ടതുണ്ട്. മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക കാർക്ക് 10 ശതമാനം കൂടി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മലബാർ ദേവസ്വം കടുത്ത പ്രതിസന്ധിയിലാണ്. ശമ്പള പരിഷ്കരണം മാത്രം നടപ്പാക്കിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. മലബാർ ദേവസ്വത്തിന് വേണ്ടി മാത്രം സമഗ്ര നിയമം കൊണ്ട് വരുമെന്നും കെ രാധാകൃഷ്ണൻ സഭയിൽ അറിയിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ബില്ല് സെലക്ട് കമ്മിറ്റി പരിഗണനയ്ക്ക് വിട്ടു.
സില്‍വര്‍ ലൈന്‍; ഭൂമി വിലയുടെ നാല് ഇരട്ടിവരെ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രിസിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. വീടും ഭൂമിയും നഷ്ടമാകുന്നവർക്ക് നഗര പ്രദേശങ്ങളിൽ 2 ഇരട്ടിയും ഗ്രാമപ്രദേശങ്ങളിൽ 4 ഇരട്ടിയും തുക നഷ്ടപരിഹാരം നൽകും. കേരളത്തിൻ്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ സാഹചര്യം പരിഗണിക്കാതെയുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സിൽവർ ലൈൻ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്തുമെന്നും ചൂണ്ടിക്കാട്ടി എം.കെ.മുനീർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജനങ്ങളുടെ ആശങ്കയാണ് പ്രതിപക്ഷം പങ്ക് വയ്ക്കുന്നതെന്നും എം കെ മുനീർ പറഞ്ഞു. പദ്ധതിസ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പദ്ധതി കോട്ടം വരുത്തുന്നതും, പരിസ്ഥിതിക്ക് കടുത്ത നാശം വരുത്തുന്നതുമാണ്. ജനങ്ങൾ ഉയർത്തുന്ന കടുത്ത പ്രതിഷേധം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
എന്നാൽ പദ്ധതി നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഗുണങ്ങളും ലഭിച്ച അനുമതികളും പഠനങ്ങളും വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഭാവിയെ എതിർക്കാനാകില്ലെന്ന് പറഞ്ഞു..ആരാധനാലയങ്ങളും കാടുകളും തോടുകളുമടക്കം ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 93 14 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുന്നത്.
63,941 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ പദ്ധതിക്കുള്ള അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. മാത്രമല്ല, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.