ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. പാലരുവി എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്.
ട്രെയിനില്‍ ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് ഉണര്‍ന്നത്. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ തീവണ്ടി നിര്‍ത്തി ട്രെയിനിന്റെ ചവിട്ടുപടി ആര്‍പിഎഫും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് മുറിച്ചുമാറ്റിയ ശേഷമാണ് കറുപ്പുസ്വാമിയെ പുറത്തെടുക്കാനാകുന്നത്. വയറിനടക്കം ഗുരുതര പരിക്കേറ്റതിനാല്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.