തിരുവനന്തപുരം: ഈ മണ്ഡലകാലത്ത് ശബരിമലയിൽ സമ്പൂർണ ഡിജിറ്റൽ ക്യൂ സംവിധാനം. കെഎസ്ആർടിസി ബസ് ടിക്കറ്റിനൊപ്പം ദർശനത്തിനുള്ള സമയവും തെരഞ്ഞെടുക്കാവുന്നവിധത്തിലാണ് ക്രമീകരണം. ഒരു ടിക്കറ്റിൽ പത്തുപേർക്കു വരെ സന്നിധാനത്ത് എത്താം.
എങ്ങനെ ബുക്ക് ചെയ്യാം...ശബരിമലയിൽ ഡിജിറ്റിൽ ക്യു സംവിധാനംനടപ്പാക്കാനും ബേസ് ക്യാമ്പ് ആയ നിലയ്ക്കലിൽ എല്ലാ തീർഥാടർക്കും രജിസ്ട്രേഷൻ ഏർപ്പെടുത്താനുമാണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ്ങും, ദര്‍ശനത്തിനുള്ള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.
- തീര്‍ത്ഥാടകര്‍ sabarimalaq.com എന്ന ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടൽ സന്ദർശിക്കുക.
-ഹോം പേജിൽ സെർച്ച് അവയിലബിലിറ്റി എന്ന ഭാഗത്ത് ഭക്തരുടെ എണ്ണം, ദർശനത്തിന് പോകാൻ ഉദ്ദേശിക്കുന്ന മാസം എന്നിവ നിർദിഷ്ട സ്ഥാനത്ത് നൽകിയ ശേഷം സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
-ദർശനം നടത്താൻ ഉദ്ദേശിക്കുന്ന ദിവസം തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാകും.
-ദിവസം ക്ലിക്ക് ചെയ്യുമ്പോൾ ദർശനത്തിനുള്ള സമയം തെരഞ്ഞെടുക്കുക. ഇതിനുശേഷം ശബരിമലക്യൂ എന്ന വെബ്സൈറ്റിലേക്ക് സൈൻ അപ്പ് ചെയ്യുകയോ സൈൻ ഇൻ(മുമ്പ് സൈൻ അപ്പ് ചെയ്തവർ) ചെയ്യുകയോ വേണം. ഇത്തരത്തിൽ ബുക്കിങ് നടപടിക്രമം പൂർത്തിയാക്കാനാകും.മുൻകൂട്ടി ബുക്ക് ചെയ്യാത്തവർ എന്ത് ചെയ്യും?ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ നിലക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ ടിക്കറ്റ് നല്‍കും. ഒരു ടിക്കറ്റില്‍ പത്തു പേര്‍ക്ക് വരെ സന്നിധാനത്തേക്കു പോകാം. യാത്ര ചെയ്യുന്ന തീയതിയും, സമയവും, യാത്രക്കാരുടെ എണ്ണവും തെരഞ്ഞെടുത്ത ശേഷം യാത്രക്കാരില്‍ ഒരാളുടെ പേരും തിരിച്ചറിയൽ കാര്‍ഡ് വിവരങ്ങളും നല്‍കണം. 48 മണിക്കൂറിനുള്ളിൽ തിരികെ എത്തുന്ന വിധത്തിലാണ് ബുക്കിങ്. സന്നിധാനത്ത് ഒരു ദിവസം മാത്രമായിരിക്കും തങ്ങാൻ അനുമതി.
നിലയ്ക്കൽ നിന്ന് കെഎസ്ആർടിസി ബുക്ക് ചെയ്യാൻശബരിമലക്യൂ എന്ന വെബ്സൈറ്റിലെ ഹോംപേജിൽ 'കെഎസ്ആടിസി ബസ് ടിക്കറ്റ്' എന്ന ലിങ്ക് കാണാം. അത് സെലക്ട് ചെയ്താൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആവശ്യമുള്ളവർക്ക് ക്ലോക്ക് റൂം സൗകര്യവും ഈ ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്.
വൺവേ ടിക്കറ്റും, റൗണ്ട് ട്രിപ്പും തെരഞ്ഞെടുക്കാവുന്നതാണ്. നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ റൗണ്ട് ട്രിപ്പിന് എസി ബസ്സിന് 150 രൂപയും നോൺ എസി ബസ്സിന് 80 രൂപയുമാണ് ഒരാൾക്ക് നിരക്ക്.
തീർഥാടകരുടെ വാഹനങ്ങൾ ഇനി നിലയ്ക്കൽ വരെ മാത്രമാണ് അനുമതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.