നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമലയിൽ ബാങ്കിലേക്ക് മാറ്റാൻ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ട് കെട്ടുകളിൽ അധിക തുക: ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

    ശബരിമലയിൽ ബാങ്കിലേക്ക് മാറ്റാൻ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ട് കെട്ടുകളിൽ അധിക തുക: ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

    ഒരുവിഭാഗം ദേവസ്വം, ബാങ്ക് ജീവനക്കാർ ചേർന്ന് ക്രമക്കേട് നടത്തിയതാണോ എന്ന് പരിശോധിക്കുന്നുണ്ട്.

    ശബരിമല

    ശബരിമല

    • Share this:
    ശബരിമലയിൽ (Sabarimala) ദേവസ്വം (Devaswom) ഭണ്ഡാരത്തിലെ യന്ത്രത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ബാങ്കിലേക്ക് മാറ്റാൻ നീക്കിവെച്ച നോട്ടു കെട്ടുകളിലാണ് കഴിഞ്ഞദിവസം  കൂടുതൽ തുക കണ്ടെത്തിയിരുന്നത്. ഇതിനെക്കുറിച്ചാണ് ദേവസ്വം  വിജിലൻസ് (Devaswom Vigilance) അന്വേഷണം ആരംഭിച്ചത്. ബാങ്കിന് കൈമാറും മുൻപ് നോട്ട് കെട്ടുകൾ അടുക്കി വെച്ചപ്പോൾ  വലിപ്പത്തിൽ ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നി. പരിശോധനയിൽ 10,20, 50 രൂപയുടെ കെട്ടുകളിൽ അധിക തുകയുണ്ടായിരുന്നു. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി.

    ഒരു വിഭാഗം ദേവസ്വം, ബാങ്ക് ജീവനക്കാർ ചേർന്ന് ബോധപൂർവം നടത്തിയ ക്രമക്കേടാണോ എന്നത് അന്വേഷിക്കുന്നുണ്ട്. നെയ്യും മറ്റും പുരണ്ട നോട്ട് എണ്ണിയപ്പോൾ യന്ത്രത്തിന് പറ്റിയ തകരാറാണോ എന്നും പരിശോധിക്കുന്നുണ്ട്. ദേവസ്വം വിജിലൻസ് എസ്.പി. നേരിട്ടെത്തി അന്വേഷിച്ച ശേഷമാകും തുടർ നടപടികൾ.

    അതേസമയം ഹൈക്കോടതി നിർദേശ പ്രകാരം
    പമ്പയിൽ നിന്നു സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം  സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം പ്രതിദിനം  എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം മുപ്പതിനായിരത്തിൽ താഴെയായിരുന്നു ഭക്തരുടെ എണ്ണം. എന്നാൽ ഈ മാസം ഒന്നുമുതൽ മുപ്പതിനായിരത്തിന്  മുകളിൽ ഭക്തർ  സന്നിധാനത്തേക്ക് എത്തി.

    Also Read- Sabarimala | ശബരിമല: മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്

    ചൊവ്വാഴ്ച  നാൽപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്തേക്ക് ദർശനത്തിന് എത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി 45000 പേരാണ് വെർച്വൽ  ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നത്. ഇതുകൂടാതെ സ്പോട്ട് ബുക്കിംഗും വിവിധ ഇടങ്ങളിലായി തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മണ്ഡലപൂജ ഈ മാസം 26നാണ് നടക്കുന്നത്. മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചേക്കാം. ഈ സാഹചര്യത്തിൽ പ്രതിദിനം 45000 പേർ എന്ന പരിധി ഒഴിവാക്കണമെന്ന് ആവശ്യമാണ് ദേവസ്വംബോർഡ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.

    Also Read- Sabarimala | ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​; നീലിമല പാത തുറന്നു

    ഇതു കൂടാതെ നെയ്യഭിഷേകത്തിന് അനുമതി വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കരിമല കാനനപാത വഴി തീർത്ഥാടനം അനുവദിക്കണമെന്ന ആവശ്യവും ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. നെയ്യഭിഷേകം അടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ ലഭിച്ചാൽ അത് വരുമാന കാര്യത്തിൽ വലിയ ഗുണകരമാകുമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനോട് വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച 29 ദിവസങ്ങൾ പിന്നിട്ടപ്പോൾ വരുമാനം 44 കോടി കവിഞ്ഞു. കൂടുതൽ ഇളവുകൾ നിലവിൽ വന്നാൽ മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
    Published by:Rajesh V
    First published: