• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല : പൊലീസ് അക്രമം അടക്കം വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ശബരിമല : പൊലീസ് അക്രമം അടക്കം വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

  • Share this:
    കൊച്ചി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മണ്ഡലകാലത്ത് ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതില്‍ പ്രധാനം. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.രാഷ്ട്രീയ താത്പ്പര്യങ്ങള്‍ പ്രകാരമാണ് ഈ നിയമനമെന്നാണ് ഹര്‍ജിയിലെ വാദം. ഇതില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

    പ്രതിഷേധങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം;അത് കേരളത്തെ 100 വര്‍ഷം പിന്നോട്ട് നയിക്കും : എം ടി

    മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ വിശ്വാസത്തിന്‍ മേല്‍ സര്‍ക്കാര്‍ കടന്നു കയറ്റം നടത്തുന്നു എന്നാണ് ആരോപിക്കുന്നത്. തുലാമാസ പുജയോടനുബന്ധിച്ച് ശബരിമലയില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്ന മറ്റൊന്ന്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് അക്രമദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കിയത്.

    ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി

    ശബരിമലയില്‍ അക്രമം നടത്തിയ പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്‍കിയ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.

    First published: