• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പരിഞ്ഞു. ചോദ്യോത്തര വേള ഒഴിവാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അതിനു തയാറായില്ല.

    ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബഹളം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിയുകായായിരുന്നു.

    പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ആദ്യ സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം അതിനു വഴങ്ങിയില്ല. ചോദ്യോത്തരവേള ഒഴിവാക്കി അടിയന്ത്രിര പ്രമേയമായി വിഷയം പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

    സ്പീക്കര്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടെ ഓരേ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനാകില്ലെന്നും സഭ തടസപ്പെടുത്തിയാല്‍ നടപടി എടുക്കേണ്ടി വരുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തല വേള ഉള്‍പ്പെടെയുള്ള നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു.

    ഇതോടെ ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നമത്തെ ദിവസവും നിയമസഭ നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു.

    First published: