• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉപ തെരഞ്ഞെടുപ്പിൽ ശബരിമല; സിപിഎമ്മിന്റെ നിലപാട് മാറ്റത്തിനെതിരെ പന്തളം കൊട്ടാരം

അയ്യപ്പ ഭക്തരുടെ വോട്ട് നഷ്ട്ടപ്പെടാതിരിക്കാനാണ് ശങ്കർ റൈ ആചാരം സംരക്ഷിക്കണം എന്ന് പറയുന്നതെന്ന് ശശി കുമാർ വർമ്മ ആരോപിച്ചു .

news18-malayalam
Updated: October 3, 2019, 2:49 PM IST
ഉപ തെരഞ്ഞെടുപ്പിൽ  ശബരിമല; സിപിഎമ്മിന്റെ നിലപാട് മാറ്റത്തിനെതിരെ പന്തളം കൊട്ടാരം
ശബരിമല
  • Share this:
പത്തനംതിട്ട: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൽഡിഎഫ് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സജീവമാവുകയാണ് ശബരി മലയും. ശബരിമലയിൽ ആചാരലംഘനം ആര് നടത്തിയാലും ശരിയല്ലെന്ന മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈയുടെ പ്രതികരണത്തോടെയാണ് ശബരിമല വീണ്ടും സജീവ ചർച്ചാ വിഷയമായത്. സിപിഎമ്മിന്റെ നിലപാട് മാറ്റം ഉപതെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നു പന്തളം കൊട്ടാരം പ്രതിനിധി ശശി കുമാർ വർമ്മ ആരോപിച്ചു.

also read:അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അയ്യപ്പ ഭക്തരുടെ വോട്ട് നഷ്ട്ടപ്പെടാതിരിക്കാനാണ് ശങ്കർ റൈ ആചാരം സംരക്ഷിക്കണം എന്ന് പറയുന്നതെന്ന് ശശി കുമാർ വർമ്മ ആരോപിച്ചു . ഉപതെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎമ്മിന്റെ മനംമാറ്റം. ഭക്തരുടെ വികാരം തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും- ശശി കുമാർ വർമ്മ പറഞ്ഞു

അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമം നിർമ്മാണം നടത്തുമെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ ഇത് പ്രചാരണ വിഷയമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശങ്കർ റൈ പറഞ്ഞതിനെ പറ്റി ഇടതുപക്ഷത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമനിർമാണം നടപ്പാക്കും- രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്നാൽ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശനം ചർച്ചാ വിഷയം ആകില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ശങ്കർ റേ സ്ത്രി പ്രവേശനത്തിന് എതിരെ നിലപാട് എടുത്തിട്ടില്ലന്നും കോടിയേരി പറഞ്ഞു.
First published: October 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...