• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല വളരെ ബുദ്ധിമുട്ടേറിയ പ്രശ്നമായി മാറിയെന്ന് ഫാലി. എസ്. നരിമാൻ

News18 Malayalam
Updated: November 26, 2018, 8:49 PM IST
ശബരിമല വളരെ ബുദ്ധിമുട്ടേറിയ പ്രശ്നമായി മാറിയെന്ന് ഫാലി. എസ്. നരിമാൻ
  • Share this:
ശബരിമല വളരെ ബുദ്ധിമുട്ടേറിയ പ്രശ്‌നമായി മാറിയെന്ന് മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാൻ. സർക്കാർ നിസഹായരാണ്. എല്ലാ പൗരന്മാരെയും വെടിവച്ചു വീഴ്ത്താൻ ആകില്ലെന്ന് സർക്കാർ പറയുന്നു. എന്നാൽ സുപ്രീം കോടതി തങ്ങളുടെ വിധി നടപ്പാക്കാനും പറയുന്നു. സാമൂഹ്യ വികാസത്തിലും പരിണാമത്തിലും സാമൂഹ്യഘടനകൾക്ക് വലിയ പങ്കുണ്ട്. നിയമത്തിന് മാത്രമായി ഇത് ചെയ്യാൻ കഴിയില്ല. ശബരിമല ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

'ശബരിമലയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാം. ശബരിമലയിലെ ആചാരങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നും നിങ്ങൾക്ക് അറിയാം . അതാണ് വ്യത്യാസവും കഠിനമായ യാഥാർഥ്യവും. നിയമത്തിന് സ്ഥാപനങ്ങൾക്കും മാത്രമായി ജനാധിപത്യത്തിൽ പ്രവർത്തിക്കാൻ ആകില്ല'- ഭരണഘടനാദിന പ്രഭാഷണത്തിൽ നരിമാൻ പറഞ്ഞു.


    Loading...

  • ശബരിമല: നിരോധനാജ്ഞ നീട്ടി


ജഡ്ജിമാർക്കിടയിൽ നല്ല ബന്ധം അനിവാര്യമാണ്. ഇത് നഷ്ടപ്പെട്ടുവെന്നാണ് കാണുന്നത്. മൂന്നും അഞ്ചും ഏഴും അംഗ ബെഞ്ചുകളായി ജഡ്ജിമാർ പ്രവർത്തിക്കുമ്പോഴാണ് ദൗർഭാഗ്യവശാൽ ഇത് ബുദ്ധിമുട്ടാകുന്നത്. എന്താണ് സംഭവിക്കുകയെന്ന് ഇവർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാറില്ല. ലോകത്തെല്ലായിടത്തും അങ്ങനെ നടക്കാറുണ്ട്. പക്ഷെ ഇവിടെ അങ്ങനെയില്ല. എല്ലാവരും അന്നേദിവസം വരുന്നു വിധി പ്രസ്താവിക്കുന്നു. ഏത് ജഡ്ജിക്കാണ് വിയോജിപ്പുള്ളതെന്ന് അവർക്കുപോലും അറിയില്ല- നരിമാൻ കൂട്ടിച്ചേർത്തു.

First published: November 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...