പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികളെ ബലമായി പ്രവേശിപ്പിച്ചാൽ തുടർന്ന് ഉണ്ടായേക്കാവുന്ന എല്ലാ ഭവിഷത്തുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിത്തയിരിക്കുമെന്ന് ശബരിമല കർമ സമിതി. വാർത്താക്കുറിപ്പിലാണ് ശബരിമല കർമസമിതി നിലപാട് വ്യക്തമാക്കിയത്. ശബരിമലയിൽ ആചാരലംഘനത്തിനായി യുവതികളെ ബലമായി പ്രവേശിപ്പിച്ചാൽ തുടർന്ന് ഉണ്ടായേക്കാവുന്ന എല്ലാ ഭവിഷത്തുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിത്തയിരിക്കും. ബഹുമാനപ്പെട്ട കേരള ഗവർണർ ഉടനടി ഇടപെടണമെന്നും ജനറൽ കൺവീനൽ എസ് ജെ ആർ കുമാർ പറഞ്ഞു. ആചാരലംഘനത്തിനായി ആരെയും ശബരിമലയിൽ എത്തിക്കാൻ സൗകര്യമൊരുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും പൊലീസും ഇപ്പോൾ പ്രവർത്തിക്കുന്നത് ഇതിനു വിരുദ്ധമായാണ്. പൊലീസ് സംരക്ഷണത്തിൽ പമ്പയിൽ എത്തിച്ച പൊലീസ് ആചാരലംഘനത്തിന് വഴിയൊരുക്കുക ആയിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ലെന്ന പൊലീസിന്റെ കർശന നിലപാട് നിലനിൽക്കുമ്പോളാണ് തമിഴ് നാട്ടിൽ നിന്നെത്തിയ യുവതികളുടെ വാഹനം പൊലീസ് കടത്തിവിട്ടത്. ഇത് പൊലീസും ഈ സംഘവുമായുള്ള ഗൂഡാലോചനയുടെ തെളിവാണെന്നും ശബരിമല കർമ സമിതി പറയുന്നു.
ഭക്തകളുടെ വേഷത്തിൽ എത്തിയിരിക്കുന്ന പലർക്കും മാവോയിസ്റ്റ് ബന്ധമുണ്ട്. ഇവരിൽ പലരുടെയും പേരിൽ ഒട്ടേറെ കേസുകളുണ്ടെന്നും ശബരിമല കർമസമിതി ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.