ഇന്റർഫേസ് /വാർത്ത /Kerala / 'വിശ്വാസികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ വിലക്ക്'; സർക്കാരിനെതിരെ ശബരിമല കർമസമിതി

'വിശ്വാസികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ വിലക്ക്'; സർക്കാരിനെതിരെ ശബരിമല കർമസമിതി

തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ശബരിമല കർമസമിതിയുടെ പേരിലുള്ള ഹോർഡിങ്സുകൾ

തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ശബരിമല കർമസമിതിയുടെ പേരിലുള്ള ഹോർഡിങ്സുകൾ

സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെ ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ നാമജമപ്രതിഷേധ ധർണ

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കൊച്ചി: അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ നിയമവിരുദ്ധമായി തടസപ്പെടുത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ നാമജമപ്രതിഷേധ ധർണ നടത്തുമെന്ന് ജനറൽ കൺവീനർ എസ്ജെആർ കുമാർ അറിയിച്ചു. കർമസമിതി വിതരണത്തിന് തയാറാക്കിയ ശബരിമല വിഷയത്തെ മാത്രം പരാമർശിക്കുന്ന, തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ലഘുലേഖയുമായി പോയ കാറും 50000 ത്തോളം ലഘുലേഘയും പിടിച്ചെടുത്തത് മാർക്സിസ്റ്റ് പാർട്ടിയുടെ പൊലീസായി കേരള പോലീസ് അധഃപതിച്ചതിനുള്ള ഏറ്റവും വലിയ തെളിവാണ്.

  ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങൾ തുറന്നു കാട്ടുന്നതും എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കാത്തതുമായ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശിച്ചിട്ടുള്ള വലിയ ഹോർഡിങ്ങുകൾ നശിപ്പിക്കാൻ ആരുടെയോ നിർദ്ദേശ പ്രകാരം പൊലീസ് ശ്രമിക്കുന്നു.ഇത്തരത്തിൽ ശബരിമല വിശ്വാസികൾക്ക് സ്വതന്ത്രമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമുള്ള നിയമപരമായ അവകാശങ്ങൾ പോലും കേരളത്തിൽ ഇല്ലാതാക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും കർമസമിതി വ്യക്തമാക്കി.

  ശനിയാഴ്ച നടക്കുന്ന പ്രതിഷേധ ധർണയിൽ സന്യാസി വര്യന്മാർ, സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ എന്നിവർ നേതൃത്വം നൽകും. ആചാരലംഘനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. അയ്യപ്പ ഭക്തർക്കെതിരെയും ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയും പിഡിപിപി ആക്ടിൽപ്പെടുത്തി വൻതുകകൾ പിഴയടപ്പിച്ചും പീഡിപ്പിക്കുകയാണ്. ശബരിമല കർമസമിതിനേതാക്കൾക്കെതിരെ ആയിരത്തിൽ അധികം കേസുകൾ പുതിയതായി എടുത്തിട്ടുള്ളതായി എസ്ജെആർ കുമാർ പറഞ്ഞു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ ശനിയാഴ്ച ഉച്ച കഴിഞ്ഞ് കർമസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.

  First published:

  Tags: 2019 lok sabha elections, 2019 Loksabha Election, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Kozhikode S11p05, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Loksabha election, Narendra modi, Thiruvananthapuram S11p20, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, ശബരിമല കർമസമിതി