• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കാൻ ശബരിമല കർമസമിതി

വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കാൻ ശബരിമല കർമസമിതി

  • Last Updated :
  • Share this:
    കൊച്ചി: പുതുവത്സര ദിനത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദലുമായി ശബരിമല കർമസമിതി. ഡിസംബർ 26ന് വൈകിട്ട് മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയ സംസ്ഥാന പാതകളിൽ ജ്യോതി തെളിയിക്കുമെന്ന് കൊച്ചിയിൽ നടന്ന ഹിന്ദു നേതൃസമ്മേളനത്തിന് ശേഷം നേതാക്കൾ അറിയിച്ചു. വിവിധ ഹിന്ദു സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ച എസ്എൻഡിപി ഈ യോഗത്തിൽ നിന്നും വിട്ടു നിന്നു.

    അതേസമയം, വനിതാ മതിലിനോപ്പം തുഷാർ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കിൽ എസ്എൻഡിപിയിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.  ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിർത്തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

    First published: