തിരുവനന്തപുരം : ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ശബരിമല സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ഇന്ന്. പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി ഇതൊരു ശക്തിപ്രകടനമാക്കി മാറ്റാനാണ് സംഘാടകകരുടെ തീരുമാനം.
വൈകുന്നേരം 6.30 മുതൽ 7 വരെയാണ് പരിപാടി. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഓരോ മീറ്റർ ഇടവിട്ട് കത്തിച്ച വിളക്കുമായി ആളുകൾ നിന്ന് വിളക്ക് മാല തീർക്കാനാണ് തീരുമാനം. മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെയാണ് അയ്യപ്പ ജ്യോതി തെളിക്കുക. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് എല്ലാ ഹൈന്ദവ സംഘടനകളുടെയും എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെയും പിന്തുണയുണ്ട്.
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വനിതാമതിലിന് ബദലായാണ് ഹൈന്ദവസംഘടനകളുടെ ആചാര സംരക്ഷണ പരിപാടി എന്നാണ് വിലയിരുത്തൽ. വനിതാ മതിൽ ദേശീയപാതയിലൂടെ മാത്രമാണെങ്കിൽ എം.സി റോഡ് അടക്കമുള്ള കൂടുതൽ സ്ഥലം ഉൾപ്പെടുത്തിയാണ് അയ്യപ്പജ്യോതിക്ക് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അയ്യപ്പ ജ്യോതിയിൽ പങ്കാളികളാവുമെന്നാണ് ബി ജെ പി അവകാശവാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.