തിരുവനന്തപുരം: സര്‍ക്കാരിന്റെ നവോത്ഥാന മതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മസമിതി തീരുമാനം. വനിത മതിലുമായി സഹകരിക്കാന്‍ തീരുമാനിച്ച സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്താനാണ് ശബരിമല കര്‍മസമിതി തീരുമാനം. സംഘടനകളെ വനിതാ മതിലില്‍ നിന്നു പിന്തിരിപ്പിച്ച് ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. 12ന് ചേരുന്ന യോഗം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും. 10ന് പത്തനംതിട്ടയില്‍ ഗുരു സ്വാമിമാരുടെ സംഗമം നടക്കും.
വനിതാ മതില് സര്‍ക്കാര്‍ പരിപാടിയാണെന്നും ഇത് സ്വയം പൊളിയുമെന്നും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ. പി ശശികല പറഞ്ഞു. സര്‍ക്കാര്‍ മതില് കെട്ടുന്നത് ചിലപ്പോള്‍ ആചാര സംരക്ഷണത്തിനു വേണ്ടിയാകാമെന്നും ശശികല പരിഹസിച്ചു.
പഞ്ചായത്ത് തലങ്ങളില്‍ വനിതാ മതിലിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, ശോഭ സുരേന്ദ്രന്, എം ടി രമേശ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.