• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനുവരി 18ന് ശബരിമല കർമസമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ച്

ജനുവരി 18ന് ശബരിമല കർമസമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ച്

sabarimala

sabarimala

  • Last Updated :
  • Share this:
    കൊച്ചി: ശബരിമലയിലെ ആചാര ലംഘനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജനുവരി 18ന് ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്കാണ് ഇന്ന് കൊച്ചിയിൽ ചേർന്ന ശബരിമല കർമസമിതി യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 11, 12, 13 തീയതികളിൽ രഥയാത്ര സംഘടിപ്പിക്കും. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും. ശബരിമലയെ തകർക്കാൻ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രിയുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.

    ശബരിമല ആചാര ലംഘനത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമികൾ നുഴഞ്ഞു കയറിയതായി കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്ജെആർ കുമാർ ആരോപിച്ചു. ഇത്തരത്തിൽ അക്രമം നടത്തിയത് സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

    നടയടച്ച സംഭവം: 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണം

    പൊലീസിനെതിരെയും രൂക്ഷ വിമർശനമാണ് ശബരിമല കർമസമിതി നേതാക്കൾ നടത്തിയത്. അയ്യപ്പഭക്തരെ സന്നിധാനത്തും പമ്പയിലും തടഞ്ഞുനിർത്തി അതി വിപ്ലവപ്രസ്ഥാനങ്ങൾക്ക് ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത പൊലീസ് ശബരിമലയിൽനിന്ന് ഒഴിഞ്ഞുപോകണം. ശബരിമല പോലെയുള്ള അതീവ സുരക്ഷാമേഖലയിൽ തീവ്രവാദസംഘടന പ്രവർത്തകർക്ക് പൊലീസ് സംരക്ഷണയിൽ സ്വൈര്യവിഹാരത്തിന് അവസരം നൽകി. ശബരിമല ക്ഷേത്രം പൊലീസിന്‍റെ കൈയിൽ സുരക്ഷിതമല്ല. നിരോധിതസംഘടനകളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ബന്ധപ്പെടുമ്പോൾ അത് കേരളത്തിന്‍റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയായി മാറുമെന്നും ശബരിമല കർമസമിതി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് ആചാരലംഘനത്തിന് നേതൃത്വം നൽകിയെന്നും കർമസമിതി ആരോപിച്ചു.
    First published: