Watch LIVE: മകരവിളക്ക് ദർശിക്കാൻ ഭക്തജനലക്ഷങ്ങൾ

തിരുവാഭരണം ചാര്‍ത്തിയുള്ള ഭഗവാന്റെ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. തത്സമയം കാണാം

News18 Malayalam | news18-malayalam
Updated: January 15, 2020, 6:30 PM IST
Watch LIVE: മകരവിളക്ക് ദർശിക്കാൻ ഭക്തജനലക്ഷങ്ങൾ
sabarimala
  • Share this:
മകരവിളക്ക് ദർശിക്കാനായി ഭക്തജനലക്ഷങ്ങള്‍ സന്നിധാനത്ത്. വൈകിട്ട് 6.45 ന് അകം ശ്രീകോവിലില്‍ ദീപാരാധന നടക്കും. അതിന് മുമ്പ് പന്തളത്തുനിന്നുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ഭഗവാന്റെ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം മിന്നിമറയും. ഈ അപൂര്‍വ കാഴ്ചകള്‍ കണ്ട് പുണ്യം നേടാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുന്നത്.മകരസംക്രമ സന്ധ്യയില്‍ അയ്യനെയും പൊന്നമ്പലമേട്ടിലെ ദീപാരാധനയും ആകാശത്തെ മകര നക്ഷത്രത്തെയും കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ കാത്തുനില്‍ക്കുകയാണ്.

തത്സമയം കാണൂ...

Published by: Rajesh V
First published: January 15, 2020, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading