Sabarimala| ശബരിമല മകരവിളക്ക് ഇന്ന്; പ്രവേശനം 5000 പേർക്കുമാത്രം

മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന് രാവിലെ 8.14ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ.

News18 Malayalam | news18-malayalam
Updated: January 14, 2021, 7:49 AM IST
Sabarimala| ശബരിമല മകരവിളക്ക് ഇന്ന്; പ്രവേശനം 5000 പേർക്കുമാത്രം
Sabarimala
  • Share this:
ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് ഇന്ന് നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന് മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ ഇന്നലെ ശുദ്ധിക്രിയകള്‍ നടന്നു. ഉച്ചപൂജയോടനുബന്ധിച്ച് ബിംബ ശുദ്ധിക്രിയയും നടന്നു.

Also Read- ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു

മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന് രാവിലെ 8.14ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമ പൂജ. പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ളാഹയില്‍ നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപൂര്‍വ്വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് ആനയിക്കുക.

Also Read- കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകിട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിയ്ക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ദേവസ്വംബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലേക്ക് ആചാരപൂര്‍വ്വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തും. ശേഷം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന. 6.40ന് മകരജ്യോതി ദര്‍ശനം.

ശബരിമലയിൽ ഇന്ന്

പുലർച്ചെ 4 മണിക്ക് പള്ളി ഉണർത്തൽ
5ന്.... തിരുനട തുറക്കൽ
5.05 ന് ....അഭിഷേകം
5.20 ന് ...ഗണപതി ഹോമം
6 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8.14 ന് മകരസംക്രമ പൂജ
12.30ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കൽ
5 മണിക്ക് ക്ഷേത്രനട തുറക്കും
5.15 ന് തിരുവാഭരണ സ്വീകരണ പുറപ്പാട്
5.45ന് തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് ആനയിക്കും.
6.30 ന് .. തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന
6.40 ന് മകരവിളക്ക്
8.30ന് ....അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Published by: Rajesh V
First published: January 14, 2021, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading