• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: നിവേദ്യവും പ്രസാദവും തയ്യാറാക്കാൻ മലയാള ബ്രാഹ്മണ നിബന്ധന ഒഴിവാക്കി

ശബരിമല: നിവേദ്യവും പ്രസാദവും തയ്യാറാക്കാൻ മലയാള ബ്രാഹ്മണ നിബന്ധന ഒഴിവാക്കി

പരസ്യത്തില്‍ ജാതി വിവേചനം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഫുള്‍ബെഞ്ച് 2001ല്‍ വിധിച്ചതാണെങ്കിലും മാറിമാറി വന്ന സർക്കാരുകൾ അത് നടപ്പാക്കിയിരുന്നില്ല

  • Last Updated :
  • Share this:
    പത്തനംതിട്ട: ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണർ വേണമെന്ന നിബന്ധന ഒഴിവാക്കി. ജാതി നിബന്ധന ഒഴിവാക്കി ദര്‍ഘാസ് പരസ്യം പുറത്തുവന്നു. മണ്ഡലം- മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശര്‍ക്കര പായസം, പമ്പയില്‍ അവില്‍ പ്രസാദം തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നതിന് ദേവസ്വം നല്‍കിയ ടെന്‍ഡര്‍ പരസ്യത്തിലാണ് മലയാള ബ്രാഹ്മണർ വേണമെന്ന നിബന്ധന ഒഴിവാക്കിയത്. നേരത്തേ 'മലയാള ബ്രാഹ്മണരെ' കൊണ്ട് ഇവ തയ്യാറാക്കണമെന്ന് പരസ്യങ്ങളില്‍ നിബന്ധനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് നല്‍കിയ പരസ്യത്തിലാണ് ജാതി നിബന്ധന ഒഴിവാക്കിയത്.

    പരസ്യത്തില്‍ ജാതി വിവേചനം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഫുള്‍ബെഞ്ച് 2001ല്‍ വിധിച്ചതാണെങ്കിലും മാറിമാറി വന്ന സർക്കാരുകൾ അത് നടപ്പാക്കിയിരുന്നില്ല. പ്രത്യേക സമുദായത്തിലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, അയിത്താചാരത്തിന് തുല്യമാണെന്നും ആരോപിച്ച് അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി നേരത്തെ സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.

    ശബരിമല യാത്രയ്ക്ക് തടസ്സമില്ല; തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുത്, ജാഗ്രതാ നിര്‍ദേശം

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

    പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്‌നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക.

    ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് ശബരിമല നടതുറക്കും.
    Published by:Anuraj GR
    First published: