ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഉച്ചക്ക് 12.30 ന് നടന്നു. ഒരു മണിക്ക് പൂജ പൂർത്തിയാക്കി.വൈകുന്നേരം 5 മണിക്ക് നട തുറന്ന് 9.50 ന്ഹരിവരാസനം പാടി 10ന് നട അടച്ചു.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്ന് നട തുറക്കും.ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിയ്ക്കും. 14 ന് വൈകുന്നേരം സന്നിധാനത്ത് എത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോർഡ് ആചാര പൂർവ്വം സ്വീകരിക്കും.
മകരവിളക്കായ ജനുവരി 14ന് മകര സംക്രാന്തി പൂജയും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും നടക്കും. 20ന് നട അടയ്ക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.