നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിലയ്ക്കലിൽ നടക്കുന്നത് രാഷ്ട്രീയ സമരം'

  'നിലയ്ക്കലിൽ നടക്കുന്നത് രാഷ്ട്രീയ സമരം'

  • Share this:
   ശബരിമല: സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ ഇൗ സീസണില്‍ തന്നെ യുവതികള്‍ക്ക് സൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശം നൽകി. ശബരിമല അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സർക്കാർ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

   രാഷ്ട്രീയ സമരം നടത്തിയാൽ സർക്കാർ രാഷ്ട്രീയമായി തന്നെ നേരിടും. ശബരിമലയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ബിജെപിയും ആർഎസ്എസും കോണ്‍ഗ്രസും ബോധപൂർവം ശ്രമിക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടി പോലീസ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ശബരിമല വിഷയം മുൻനിർത്തി കലാപമുണ്ടാക്കാനാണ് പ്രതിഷേധക്കാരെ മുൻനിർത്തി ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

   ശബരിമലയിൽ പോകണം: ഫേസ്ബുക് പോസ്റ്റിട്ട യുവതിക്കു ജോലി നഷ്ടമായി

   വിശ്വാസികളും വികാരത്തെ സർക്കാർ മാനിക്കും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി വിശ്വാസി സമൂഹത്തിനിടയിൽ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചുവെന്നത് വസ്തുതയാണ്. പക്ഷേ, സർക്കാരിന് വിധി അനുസരിക്കുകയേ മാർഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

   2006-ലാണ് ശബരിമല കേസ് തുടങ്ങുന്നത്. പരാതിക്കാർ ദേവസ്വം ബോർഡിനെയും സർക്കാരിനെയും കേസിൽ എതിർ കക്ഷിയാക്കിയിരുന്നു. അതിനാൽ സർക്കാരും ദേവസ്വം ബോർഡും അവരുടെ ഭാഗങ്ങൾ വിശദീകരിച്ചതാണ്. ഇതിന് പുറമേ ഇരുപതോളം കക്ഷികൾ കേസിൽ ചേരുകയും അവരുടെ ഭാഗം കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ആ ഘട്ടത്തിലൊന്നും കോണ്‍ഗ്രസോ ബിജെപിയോ കേസിൽ കക്ഷി ചേർന്നില്ല. പിന്നീട് കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞപ്പോൾ വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഇവർ സമരമെന്ന പേരിൽ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
   First published:
   )}