നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് കാവലുള്ള ഗേറ്റ് വഴി യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തി? നിരീക്ഷക സമിതി ഹൈക്കോടതിയിൽ

  പൊലീസ് കാവലുള്ള ഗേറ്റ് വഴി യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തി? നിരീക്ഷക സമിതി ഹൈക്കോടതിയിൽ

  ഹൈക്കോടതിയിൽ സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടിലാണ് ശബരിമല മേൽനോട്ട സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്.

  bindhu, kanakadurga

  bindhu, kanakadurga

  • News18
  • Last Updated :
  • Share this:
   കൊച്ചി: പൊലീസുകാർ കാവൽ നിൽക്കുന്ന ഗേറ്റിലൂടെ യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തി എന്നറിയില്ലെന്ന് ശബരിമല മേൽനോട്ട സമിതി. ഹൈക്കോടതിയിൽ സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടിലാണ് ശബരിമല മേൽനോട്ട സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. അജ്ഞാതരായ അഞ്ചു പേർക്കൊപ്പമാണ് യുവതികൾ സന്നിധാനത്ത് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

   കൊടിമരത്തിനടുത്തു കൂടി ശ്രീകോവിലിനു മുന്നിലേക്ക് സാധാരണ നിലയിൽ ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗേറ്റിലൂടെ കടത്തി വിടാറുള്ളൂ. അജ്ഞാതരായ അഞ്ചു പേർക്കൊപ്പമാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. പൊലീസ് കാവലുള്ള ഗേറ്റിലൂടെ യുവതികൾ എങ്ങനെ എത്തിയെന്ന് അറിയില്ല. ശബരിമലയിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാൻ ശ്രമം ഉണ്ടായതായും ഈ റിപ്പോർട്ടിൽ പറയുന്നു.

   ശബരിമല: മോദി പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്ന് സുധീരൻ

   അത്തരത്തിൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു എന്നതു കൊണ്ടു മാത്രം തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് സമിതി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹം അവിടെ എത്തിയിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം എത്താതിരുന്നത് എന്നതിന് വിശദീകരണം ചോദിച്ചിരുന്നു. പന്തളത്ത് തുടരണം എന്ന് ഡി ജി പി നിർദ്ദേശിച്ചിരുന്നതിനാലാണ് എത്താതിരുന്നതെന്ന് പത്തനംതിട്ട എസ് പി പിന്നീട് വിശദീകരിച്ചു. ഈ നടപടി തെറ്റായി പോയിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

   First published: