• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala Verdict: ശബരിമല ഐതിഹ്യവും വിശ്വാസവും പൂജകളും- അറിയേണ്ടതെല്ലാം

Sabarimala Verdict: ശബരിമല ഐതിഹ്യവും വിശ്വാസവും പൂജകളും- അറിയേണ്ടതെല്ലാം

ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും പ്രധാന പൂജകളെ കുറിച്ചും അറിയാം.....

  • Last Updated :
  • Share this:
    ശബരിമല യുവതീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പറയും. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും അറിയാം.

    ഐതിഹ്യം

    • ധർമശാസ്താവിൽ അയ്യപ്പൻ വിലയം പ്രാപിച്ചു എന്ന് ഐതിഹ്യം

    • അയ്യപ്പൻ അവതാരമാണെന്ന് പ്രഖ്യാപിച്ചത് പന്തളത്ത് രാജാവ്

    • ശിവനും മോഹിനിയായ വിഷ്ണുവിനും ജനിച്ച മകൻ എന്ന് ഐതിഹ്യം

    • മഹിഷിയെ വധിച്ച മണികണ്ഠൻ ധ്യാനത്തിനു തെരഞ്ഞെടുത്തത് ശബരിമല

    • ക്ഷേത്രം പണിയാൻ നിർദേശിച്ചത് പന്തളത്ത് രാജാവ് എന്ന് ഐതിഹ്യം

    • ശബരിമല വിഗ്രഹം ധ്യാനരൂപത്തിലുള്ള അയ്യപ്പന്റേത്


    വിശ്വാസം

    • പുലിപ്പാലിന് പോയ അയ്യപ്പൻ കയ്യിലെടുത്തതാണ് ഇരുമുടിക്കെട്ട് എന്ന് വിശ്വാസം

    • പുണ്യവും പാപവുമാണ് ഇരുമുടികളിൽ നിറയ്ക്കുന്നത് എന്നും വിശ്വാസം

    • പാപം തീരാൻ 41 ദിവസത്തെ വ്രതം എന്ന് സങ്കൽപം

    • നൈഷ്ഠിക ബ്രഹ്മചാരിയായി തുടരുമെന്ന് അയ്യപ്പൻ പ്രഖ്യാപിച്ചെന്നും വിശ്വാസം

    • അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ യുവതികൾ ദർശനം നടത്തരുതെന്ന് വാദം


    പൂജകൾ

    • ശബരിമലയിലെ പ്രധാനപൂജ നെയ്യഭിഷേകം

    • ഏറെ പ്രത്യേകതകൾ നിറഞ്ഞ പൂജ പടിപൂജ

    • നാളികേരത്തിൽ നെയ്‌നിറയ്ക്കുന്നതും ശബരിമലയുടെ മാത്രം പ്രത്യേകത

    • ഹരിവരാസനം പാടി നടയടയ്ക്കൽ ദിവസവുമുള്ള പ്രധാന ചടങ്ങ്

    • തനത് ചടങ്ങുകൾ: പേട്ടതുള്ളൽ, ഉണ്ടയേറ്, ശരംകുത്തൽ


     

    പതിനെട്ടാംപടി

    • പതിനെട്ടാംപടി 18 മലകളെ സൂചിപ്പിക്കുന്നു എന്ന് വിശ്വാസം

    • പടികളിൽ 18 മലദൈവങ്ങൾ കുടിയിരിക്കുന്നു എന്നും വിശ്വാസം

    • ആദ്യ അഞ്ചുപടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നെന്ന് വിശ്വാസം

    • പഞ്ചേന്ദ്രിയങ്ങൾ: കണ്ണ്, മൂക്ക്, ചെവി, നാക്ക്, തൊക്ക്

    • എട്ട് മുതൽ 13 വരെയുള്ള പടികൾ എട്ട് രാഗങ്ങൾ സൂചിപ്പിക്കുന്നു

    • അഷ്ടരാഗങ്ങൾ: കാമം, ക്രോധം, ലോഭം, മോഹം, മദം, മാൽസര്യം, ഡംഭ്, അസൂയ

    • 14 മുതൽ 16വരെയുള്ള പടികളിൽ ത്രിഗുണങ്ങൾ

    • ത്രിഗുണങ്ങൾ: സ്വത്വം, തമസ്, രജസ്

    • പതിനേഴാം പടി ജ്ഞാനത്തെ സൂചിപ്പിക്കുന്നു

    • പതിനെട്ടാം പടി അജ്ഞത അകറ്റുമെന്നും വിശ്വാസം


    പ്രധാന ഉത്സവങ്ങൾ

    • മണ്ഡലകാലം-വൃശ്ചികം 1 മുതൽ ധനു 11 വരെ

    • മണ്ഡലപൂജ ധനു 11ന്, മകരസംക്രമത്തിന് മകരവിളക്ക്

    • ശബരിമല വിഷുദർശനത്തിനും ഭക്തജനത്തിരക്ക്

    • മറ്റ് ഉൽസവങ്ങൾ: നിറപുത്തരി, ചിത്തിര ആട്ടത്തിരുനാൾ

    • ശബരിമല ഉത്സവം പൈങ്കുനി ഉത്രത്തിന്

    • ആറാട്ട് മീനമാസത്തിലെ ഉത്രത്തിന്


    തീർത്ഥാടന ദിനങ്ങൾ

    • മണ്ഡലപൂജയ്ക്ക് നടതുറക്കൽ നവംബർ 16 വൈകിട്ട് അഞ്ച്

    • മണ്ഡലപൂജകഴിഞ്ഞ് നടഅടയ്ക്കൽ ഡിസംബർ 27 രാത്രി 10

    • മകരവിളക്കിന് നടതുറക്കൽ ഡിസംബർ 30 വൈകിട്ട് അഞ്ച്

    • മകരവിളക്ക് 2020 ജനുവരി 15

    • മകരവിളക്കിന് ശേഷം നടഅടയ്ക്കൽ ജനുവരി 20 രാവിലെ ഏഴ്


    മണ്ഡല തീർത്ഥാടനം

    • മാലയിടുന്നതോടെ 41 ദിവസത്തെ വ്രതത്തിന്റെ തുടക്കം

    • മാലയിടുന്നവരെല്ലാം അയ്യപ്പന്മാർ എന്ന് വിശ്വാസം

    • കന്നി അയ്യപ്പന്മാർ എരുമേലിദർശനം നടത്തണമെന്ന് സങ്കൽപം

    • പമ്പയിൽ പാപങ്ങൾ ഒഴുക്കികളഞ്ഞ് യാത്രതുടരുന്നെന്ന് വിശ്വാസം

    • അപ്പാച്ചിമേട്ടിലെ ഉണ്ടയേറ് ദുർദേവതകൾക്കുള്ള വഴിപാട്

    • ശബരിക്ക് ശ്രീരാമൻ മോക്ഷംനൽകിയ സ്ഥലം ശബരിപീഠം

    • അയ്യപ്പൻ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലം ശരംകുത്തി

    • ശരംകുത്തേണ്ടത് കന്നി അയ്യപ്പൻമാർ

    • പതിനെട്ടാം പടി ചവിട്ടാൻ ഇരുമുടിക്കെട്ട് നിർബന്ധം

    • ദർശന ശേഷം നെയ്യഭിഷേകവും നടത്തി മടക്കം


    ശ്രീകോവിലുകൾ

    • ശബരിമലയിലെ പ്രധാന ഉപദേവത മാളികപ്പുറത്തമ്മ

    • സന്നിധാനത്ത് കന്നിമൂലയിൽ ഗണപതിക്ഷേത്രം

    • പതിനെട്ടാംപടിയുടെ തുടക്കത്തിൽ വാവര് സ്വാമി

    • പതിനെട്ടാംപടിയുടെ വലതുവശത്ത് കറുപ്പസ്വാമി

    • പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയകടുത്ത

    • മാളികപ്പുറത്തിനു സമീപം കൊച്ചുകടുത്ത സ്വാമി

    • പമ്പയിൽ ഗണപതിക്കു പുറമെ പാർവതിക്കും ക്ഷേത്രം

    • പമ്പയിൽ ശ്രീരാമനും ഹനുമാനും ശ്രീകോവിലുകൾ


    Also Read-ശബരിമല യുവതീപ്രവേശന വിധിയും പുനഃപരിശോധനാ ഹർജികളും- നാൾവഴികൾ

    First published: