• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കര്‍ക്കടകമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കും; നിറപുത്തരി ഓഗസ്റ്റ് ഏഴിന്

വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയ്ക്കും

news18
Updated: July 15, 2019, 10:49 AM IST
കര്‍ക്കടകമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കും; നിറപുത്തരി ഓഗസ്റ്റ് ഏഴിന്
ശബരിമല
  • News18
  • Last Updated: July 15, 2019, 10:49 AM IST IST
  • Share this:
ശബരിമല: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയ്ക്കും. ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്ത ശേഷം ഉപദേവതകളുടെ ശ്രീകോവില്‍ നടകളും തുറക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷമേ ഇരുമുടികെട്ടേന്തിയ ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളൊന്നുമില്ല കര്‍ക്കടകം ഒന്നായ ബുധനാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം. 5.15 ന് മഹാഗണപതി ഹോമം. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും.

ബുധനാഴ്ച മുതല്‍ ഈ മാസം 21 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവയുണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ഒഗസ്റ്റ് ഏഴിന് നിറപുത്തരി പൂജയ്ക്കായി ക്ഷേത്ര നട വീണ്ടും തുറക്കും.

Also Read 'ശബരിമല ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന വനംവകുപ്പ് റിപ്പോർട്ട്'; വാര്‍ത്ത വ്യാജം തന്നെയെന്ന് വനംമന്ത്രി

First published: July 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...