നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala |വിവാദങ്ങൾക്ക് ഭക്തരുടെ മനസിൽ ഇടമില്ല; തീർത്ഥാടകരുടെ വരവിലും, നടവരവിലും വർദ്ധന

    Sabarimala |വിവാദങ്ങൾക്ക് ഭക്തരുടെ മനസിൽ ഇടമില്ല; തീർത്ഥാടകരുടെ വരവിലും, നടവരവിലും വർദ്ധന

    നട വരവിൽ കഴിഞ്ഞ സീസണിന്റെ ആദ്യ ആഴ്ചയിൽ ഉണ്ടായതിനേക്കാൾ ഒൻപത് ഇരട്ടി വർധനയുണ്ട് ഇത്തവണ.

    News18 Malayalam

    News18 Malayalam

    • Share this:
    ശബരിമലയിൽ തീർത്ഥാടനം (Sabarimala pilgrimage) തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ആറ് കോടി രൂപയുടെ വരുമാനമാണ്(Revenue) ലഭിച്ചത്. മഴ മാറിയതോടെ തീർഥാടകരുടെ(pilgrims) എണ്ണത്തിൽ ഇന്നലെയും വർദ്ധനവാണ് ഉണ്ടായത്. തിങ്കളാഴ്ച്ച  ആകെ ബുക്ക് ചെയ്ത് 19,078ൽ 13248 പേർദർശനത്തിനെത്തി. പുലർച്ചെ 4ന് നട തുറന്നപ്പോഴും ഉഷപൂജ, ഉച്ചപൂജ, ദീപാരാധന എന്നീ സമയങ്ങളിലും ദർശനത്തിനായി മേൽപാലത്തിലും തിരുമുറ്റത്തും അയ്യപ്പന്മാർ തിങ്ങി നിറയുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഉഷപൂജാ സമയത്തായിരുന്നു ഏറ്റവും വലിയ തിരക്ക്. തിരുനടയിലെത്തുമ്പോൾ തിരക്കില്ലാതെ തൊഴാനുള്ള അവസരം ലഭിക്കുന്നതിനാൽ മനസ്സു നിറഞ്ഞ സന്തോഷത്തിലാണു സ്വാമി ഭക്തർ. തിങ്കളാഴ്ച്ചയാണ് ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. ശർക്കര വിവാദം അപ്പം, അരവണ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

    കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. അതേസമയം കൊവിഡ് പ്രതിസന്ധി കാലം മാറാത്തിനാൽ സാധാരണ തീർത്ഥാ‌ടന കാലത്തോളം എത്തിയിട്ടില്ല. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം ന‌ടത്തിയത്. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റ് പോയി. 1.40 ലക്ഷം ടിൻ അരവണയും 45,000 പാക്കറ്റ് അപ്പവും വിറ്റഴിച്ചു. 10 ടിൻ അരവണ ഉൾപ്പെടുന്ന പാക്കറ്റിനോട് തീർഥാടകർക്ക് പ്രിയം കൂടിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പന്മാരാണ് കൂടുതലും 10 ടിൻ അരവണ അടങ്ങുന്ന പാക്കറ്റ് വാങ്ങുന്നത്. പതിനെട്ടാംപടിക്കു സമീപംമാത്രമാണ് അപ്പം, അരവണ പ്രസാദം വിതരണ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.

    വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. ഭക്തരുടെ എണ്ണം കൂടിയതോടെ നട വരവിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞ സീസണിന്റെ ആദ്യ ആഴ്ചയിൽ ഉണ്ടായതിനേക്കാൾ ഒൻപത് ഇരട്ടി വർധനയുണ്ട് ഇത്തവണ. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരു‌ട്ടുന്ന തേങ്ങ എന്നിവ ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുകയാണ്. മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് അധിക വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇത്തവണ പലതവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും മുന്നോ‌ട്ട് വന്നില്ലെങ്കിൽ ഏറ്റവുമൊടുവിൽ 2019 ൽ നാളികേരം കരാറെടുത്ത കേരഫെഡിന തന്നെ സംഭരണ ചുമതല നൽകും.

    പമ്പയിലെ ശൗചാലയങ്ങളുടെ ലേല നടപടികൾ പൂർത്തിയായിരുന്നെങ്കിലും ലേലത്തിൽ പങ്കെടുത്തവർ ഏറ്റെടുത്ത് നടത്തുവാൻ മുൻപോട്ട് വന്നിട്ടില്ല. തുക കുറച്ച് കിട്ടുന്നതിന് വേണ്ടിയുള്ള നടത്തിപ്പുകാരുടെ തന്ത്രമായിട്ടാണ് ദേവസ്വം ബോർഡ് ഇതിനെ കാണുന്നത്. നാല് ശൗചാലയ സമുച്ചയങ്ങളാണ് പമ്പയിൽ ബോർഡിനുള്ളത്. ഇതിൽ മൂന്നും അടഞ്ഞ് കിടക്കുകയാണ്. ഒരെണ്ണം താൽക്കാലികമായി തുറന്ന് നൽകിയിട്ടുണ്ട്. ഒപ്പം പമ്പയിലെ ഹോട്ടലുകളുടെ ലേല നടപടികളും പൂർത്തിയായിട്ടില്ല. ഇത് തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
    Published by:Sarath Mohanan
    First published:
    )}