• HOME
  • »
  • NEWS
  • »
  • kerala
  • »
  • സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല : കനത്ത സുരക്ഷാ വലയത്തിൽ ശബരിമല 

സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല : കനത്ത സുരക്ഷാ വലയത്തിൽ ശബരിമല 

ശബരിമല

ശബരിമല

  • Share this:
    സന്നിധാനം : കർശന സുരക്ഷാ വലയത്തിലാണ് ശബരിമല മണ്ഡലകാല തീർത്ഥാടന കാലത്തിനു ഇന്ന് തുടക്കമാകുന്നത്. മുൻ വർഷത്തേക്കാൾ ഇരട്ടി പൊലീസുകാരെ ആണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. അതേ സമയം പോലീസിന്റെ നിർദേശങ്ങൾ പലതും പ്രായോഗികം അല്ല എന്ന വിമർശനവും ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

    ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി

    ചില സംഘടനകൾ സന്നിധാനത്ത് നുഴഞ്ഞു കയറി മനപൂർവം പ്രശ്നങ്ങള് ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് സുരക്ഷ കർശനമാക്കിയത്. അതിൽ ഏറ്റവും പ്രധാനം രാത്രി നട അടച്ച ശേഷം ആരെയും സാന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല എന്ന നിർദേശം ആണ്. പ്രതിഷേധക്കാർ മലയിൽ താമസിക്കുന്നത് ഒഴിവാക്കാൻ വേണ്ടി ആണ് ഈ തീരുമാനം.

    തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; നാമജപവുമായി പ്രതിഷേധക്കാര്‍

    എന്നാൽ സാധാരണ ഗതിയിൽ അയ്യപ്പൻമർ രാത്രി വൈകി മല കയറി രാവിലെ ദർശനവും നെയ്യഭിഷേകവും നടത്തി മല ഇറങ്ങുകയാണ് പതിവ്. രാത്രി ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല എന്ന നിർദേശം പോലീസ് കർശനമായി നടപ്പാക്കിയാൽ അയ്യപ്പന്മാർക്ക് നെയ്യഭിഷേകം സാധ്യമാകില്ല. അക്കാരണത്താലാണ് നിർദേശം
    എത്ര മാത്രം പ്രായോഗികം ആകുമെന്ന സംശയം ഉയരുന്നത്.

    നിരോധനാജ്ഞ നിലനിൽക്കുന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെ പോലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമെ കടത്തി വിടു. പമ്പയിൽ ഒരു സ്വകാര്യ വാഹനവും അനുവദിക്കില്ലെന്ന കർശന നിലപാടും പോലീസിനുണ്ട്. ..സന്നിധാനത്തെ തിരക്ക്‌ നിയന്ത്രിക്കാൻ വേണ്ടി അയ്യപ്പന്മാരെ നിലക്കലിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിന് കെ എസ് ആർ ടി സിക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

    തനിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍: തൃപ്തി ദേശായി

    അതേസമയം സ്ത്രീകൾ സുരക്ഷ ആവശ്യപ്പെട്ട് എത്തിയാൽ നൽകുമെന്ന് പറയുന്നുണ്ടെകിലും അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ചിട്ടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു എന്നാണ് സൂചന. പോയ വർഷത്തേക്കാൾ ഇരട്ടിയോളം പൊലീസുകാർ, നിരീക്ഷണ സംവിധാനങ്ങൾ, കർശന നിയന്ത്രണങ്ങൾ തുടങ്ങി ഏത്‌ സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങൾ എല്ലാം സജ്ജമാക്കി പ്രതിഷേധങ്ങളെ അതി ജീവിക്കാൻ ആണ് സർക്കാർ നീക്കം.ചുരുക്കത്തിൽ ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആകും ഈ മണ്ഡലകാലം തുടങ്ങുന്നത്.

    First published: