• HOME
  • »
  • NEWS
  • »
  • kerala
  • »
  • അതീവ ജാഗ്രതയില്‍ ശബരിമല: യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പൊലീസ്;മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

അതീവ ജാഗ്രതയില്‍ ശബരിമല: യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പൊലീസ്;മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

  • Last Updated :
  • Share this:
    പത്തനംതിട്ട : വിശേഷാല്‍ പൂജകള്‍ക്കായി നടതുറക്കാനിരിക്കെ ശബരിമലയില്‍ അതീവ ജാഗ്രത. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പുറമെ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പതിവുപോലെ നടതുറക്കുന്നതിന് മുന്‍പായി സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ല. നടതുറക്കുന്ന ദിവസമായ നവംബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് മാത്രമെ നിലയ്ക്കലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാവൂ എന്നാണ് നിര്‍ദേശം.

    കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം; 59 മിനിട്ടുകൊണ്ട് ഒരുകോടി വരെ വായ്പ

    രണ്ട് ദിവസത്തിനകം നട തുറക്കാനിരിക്കെ ശബരിമലയില്‍ ഏത് സാഹചര്യവും നേരിടാന്‍ പൊലീസ് സുസജ്ജരാണെന്ന് ഉന്നത പൊലീസ് മേധാവികള്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച (നവംബര്‍ 3) മുതല്‍ തന്നെ പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനും പൊലീസ് എല്ലാ തരത്തിലും തയ്യാറാണ്. ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

    സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ

    ചിത്തിര ആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായാണ് ശബരിമല നട ഈ മാസം അഞ്ചിന് തുറക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന കനത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

    First published: