• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചിങ്ങമാസ പൂജയ്ക്ക് ശബരിമല നടതുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന്

21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.

news18
Updated: August 17, 2019, 7:46 AM IST
ചിങ്ങമാസ പൂജയ്ക്ക് ശബരിമല നടതുറന്നു; മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന്
ശബരിമല
news18
Updated: August 17, 2019, 7:46 AM IST
ശബരിമല: ചിങ്ങമാസ പൂജയ്ക്ക് ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറന്നു. സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്നു നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്.

മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തിക്ക് ശ്രീകോവിലിന്റെ താക്കോല്‍ നല്‍കിയ ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. തുടര്‍ന്നാണ് ഭക്തരെ പടികയറാന്‍ അനുവദിച്ചത്. ഇന്ന് ചിങ്ങപ്പുലരിയില്‍ സന്നിധാനത്ത് ലക്ഷാര്‍ച്ചനയുണ്ട്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാര്‍ എന്നിവര്‍ ഇന്നലെ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8നാണ് മേല്‍ശാന്തി നറുക്കെടുപ്പ്. എം.എന്‍.രജികുമാര്‍ അങ്കമാലി, എസ്.ഹരികുമാര്‍ മാവേലിക്കര ഓലകെട്ടിയമ്പലം, എം.എസ്.പരമേശ്വരന്‍ നമ്പൂതിരി ആലുവ, എ.എസ്.ശങ്കരന്‍ നമ്പൂതിരി തിരുവനന്തപുരം, പി.എം.പ്രദീപ്കുമാര്‍ ബെംഗളൂരു, എം.കെ.സുധീര്‍ നമ്പൂതിരി മലപ്പുറം തിരൂര്‍, വി.കെ.ഗോവിന്ദന്‍ നമ്പൂതിരി മലയന്‍കീഴ്, ടി.എസ്.ശ്രീനാജ് കൊട്ടാരക്കര, എസ്.ഉണ്ണിക്കൃഷ്ണന്‍ നെയ്യാറ്റിന്‍കര എന്നിവരാണ് ശബരിമല മേല്‍ശാന്തി പട്ടികയിലുള്ളത്.

മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ടി.വി.രാമന്‍ നമ്പൂതിരി തൃപ്പൂണിത്തുറ, ഹരിഹരന്‍ നമ്പൂതിരി വൈക്കം , എം.എന്‍.രജികുമാര്‍ അങ്കമാലി, എം.എസ്.പരമേശ്വരന്‍ നമ്പൂതിരി ആലുവ, എം.കെ.സുധീര്‍ നമ്പൂതിരി മലപ്പുറം തിരൂര്‍, കെ.ഹരീഷ് പോറ്റി ബാലരാമപുരം, പി.എം.പ്രദീപ്കുമാര്‍ ബെംഗളൂരു, പി.വി.ദിലീപ് കാഞ്ഞിരംമറ്റം തൊടുപുഴ ഈസ്റ്റ്, വി.കെ.ഗോവിന്ദന്‍ നമ്പൂതിരി മലയന്‍കീഴ് എന്നിവരാണുള്ളത്.

Also Read പള്ളിയില്‍ പോസ്റ്റുമോര്‍ട്ടം, ജുമാ നമസ്‌ക്കാരം തെരുവില്‍; ദുരന്തത്തിലും മാതൃകയായി കവളപ്പാറ

First published: August 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...