പ്രതിഷ്ഠാ വാർഷികദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ച് മണിയോടെ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിയിച്ചു. നാളെ (1.06.2020)യാണ് പ്രതിഷ്ഠാ വാർഷിക ദിനം. TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ് [NEWS] നാളെ പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടത്തി രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്. എന്നാൽ നാളെ ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അടുത്ത ദിവസം വൈകുന്നേരത്തോടെ അടയ്ക്കുന്ന നട മിഥുന മാസ പൂജകൾക്കായി ജൂൺ 14ന് വൈകുന്നേരമാകും ഇനി തുറക്കുക.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.