• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ശബരിമല: കുംഭമാസ പൂജയ്ക്ക് ഇന്ന് നട തുറക്കും; നിരോധനാജ്ഞ വേണമെന്ന് പൊലീസ്

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ച് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും.

news18
Updated: February 12, 2019, 10:15 AM IST
ശബരിമല: കുംഭമാസ പൂജയ്ക്ക് ഇന്ന് നട തുറക്കും; നിരോധനാജ്ഞ വേണമെന്ന് പൊലീസ്
ശബരിമല
news18
Updated: February 12, 2019, 10:15 AM IST
പത്തനംതിട്ട: കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും. ഇതിനിടെ അക്രമം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഇന്നലെ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഇന്ന് വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ച് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. 17 ന് രാത്രി പത്തിനാണ് നട അടയ്ക്കുന്നത്.

സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ തീരുമാനം പുറത്തുവരാത്ത സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതേതുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
Loading...
നടതുറക്കുന്നതിനോടനുബന്ധിച്ച് സന്നിധാനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും ചൊവ്വാഴ്ച രാവിലെ 10ന് ശേഷമെ സന്നിധാനത്തേക്ക് കടത്തിവിടൂ.

Also Read 'പരാമര്‍ശം പാര്‍ട്ടിയുടെ സ്ത്രീസമത്വ നയത്തിന് വിരുദ്ധം'; എസ് രാജേന്ദ്രനെ തള്ളി സിപിഎം

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍