• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിശ്വാസമോ ഭരണഘടനയോ ?ശബരിമല കേസിൽ വിധി നാളെ

വിശ്വാസമോ ഭരണഘടനയോ ?ശബരിമല കേസിൽ വിധി നാളെ

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക.

news18

news18

  • Share this:
    ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ നാളെ സുപ്രീം കോടതി വിധി പറയും. രാവിലെ 10.30നാണ് ഇക്കാര്യത്തിൽ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ 65 പുനഃപരിശോധനാ ഹര്ജികളിലാണ് വിധി.

    ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വർഷത്തിലേറെ പിന്നിടുമ്പോഴാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത്. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കാനിരിക്കെയാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

    ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇട നൽകിയതായിരുന്നു യുവതി പ്രവേശനം സംബന്ധിച്ച ശബരിമല വിധി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ഇന്ദു മൽഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്.

    വിധി പുറത്തുവന്നതോടെ വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അത്യന്തം നാടകീയവും സംഘർഷഭരിതവുമായ അന്തരീക്ഷമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും മണ്ഡല-മകരവിളക്ക് കാലത്ത് നിലനിന്നത്. പൊലീസ് ഇടപെടലുകളും യുവതികൾ മലകയറാനെത്തിയതുമൊക്കെ വലിയ വാർത്തയായിരുന്നു.
    First published: