HOME /NEWS /Kerala / ശബരിമല തീർഥാടനം: ഹോട്ടലുകളില്‍ 6 ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

ശബരിമല തീർഥാടനം: ഹോട്ടലുകളില്‍ 6 ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

News18

News18

Sabarimala Pilgrimage | മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്.

  • Share this:

    പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളും ആറുഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്.

    വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയോ, അമിതവില ഈടാക്കുകയോ ചെയ്യുന്ന ഭക്ഷണശാല ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ലയിലെ ഭക്ഷണ സാധനങ്ങളുടെ  വിവവിരപ്പട്ടിക കളക്ടർ പുറത്തിറക്കിയിരുന്നു.

    Also Read ഉഴുന്ന് വടയ്ക്ക് 10, ചായ്ക്കും കാപ്പിക്കും 11 രൂപ; ശബരിമലയിലെ ഭക്ഷണവില ഇങ്ങനെ

    First published:

    Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict