നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala | കനത്ത മഴ: ശബരിമല തീര്‍ത്ഥാടനത്തിന് 17നും 18നും അനുവാദമില്ല

    Sabarimala | കനത്ത മഴ: ശബരിമല തീര്‍ത്ഥാടനത്തിന് 17നും 18നും അനുവാദമില്ല

    ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ (Divya S Iyer) ഇതു സംബന്ധിച്ച ഉത്തരവിറക്കി

    sabarimala

    sabarimala

    • Share this:
      പത്തനംതിട്ട: കനത്ത മഴയുടെ (Heavy Rain)പശ്ചാത്തലത്തില്‍ ശബരിമല (Sabarimala) ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ (Divya S Iyer) ഉത്തരവായി.

      രണ്ടു ദിവസമായി പത്തനംതിട്ട (Pathanamthitta) ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.

      നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.

      Also Read- Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം ഏഴായി; മൂന്നുപേരെ തിരിച്ചറിഞ്ഞു

      ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പൊലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

      ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ്
      ഞായറാഴ്ച

      രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം 8ന് ആണ് ശാന്തിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കുക. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കായി 9 പേരാണ് ദേവസ്വം ബോർഡ് പുറത്തിറക്കിയ അന്തിമ പട്ടികയിലുള്ളത്. മേൽശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമാണ് നറുക്കെടുപ്പ് നടത്തുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക. അതേ സമയം കനത്ത മഴയെ തുടർന് ഹൈക്കോടതി നിരീക്ഷകൻ എന്‍.ഭാസ്കരന്‍ ശബരിമല യാത്ര റദ്ദാക്കി .

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് 9 മരണം; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായി
      Published by:Rajesh V
      First published:
      )}