നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala | രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തീർത്ഥാടന കാലം പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരിച്ച് വരുന്നു

    Sabarimala | രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തീർത്ഥാടന കാലം പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരിച്ച് വരുന്നു

    നവംബർ 22ന് 13,248 ഭക്തരാണ് മലകയറിയത്

    ശബരിമല തീർത്ഥാടന കാലം

    ശബരിമല തീർത്ഥാടന കാലം

    • Share this:
    കോവിഡിൻ്റെയും (Covid 19), പേമാരിയുടെ കാലഘട്ടത്തിലെ നിയന്ത്രണങ്ങളിൽ നിന്നും ശബരിമല തീർത്ഥാടന കാലം (Sabarimala pilgrimage season) പഴയ നിലയിലേക്ക് തിരികെ എത്തുകയാണ്. തീർത്ഥാടകരുടെ വരവിലെ വർദ്ധനവും, ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളിലെ ഇളവുമാണ് ഇതിന് സഹായകരമാകുന്നത്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു കടന്നു പോയത്.

    നവംബർ 22ന് 13,248 ഭക്തരാണ് മലകയറിയത്. നവംബർ 21ന് 12,574 പേരും, നവംബർ 20ന് 12,114 തീർത്ഥാടകരും ദർശനത്തിനെത്തി. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ ഭക്തർ എത്തി കൊണ്ടിരിക്കുന്നത്.

    കർണ്ണാടകയിലും, ആന്ധ്രയിലെയും പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവിൽ രണ്ട് ദിവസം കുറവ് അനുഭവപ്പെട്ടിരുന്നു. മഴ മാറുന്നതോടെ ഇവിടെ നിന്നും ദർശനത്തിനായി കൂടുതൽ ഭക്തർ എത്തുന്നതോടെ ശബരിമലയിൽ വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കും. സന്നിധാനത്തും, പമ്പയിലും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴ മാറി കാലവസ്ഥ അനുകൂലമായിട്ടുണ്ട്.

    ശബരിമല തീർത്ഥാടകരുടെ വരവിൽ കാര്യമായ വർദ്ധനവ് അനുഭവപ്പെട്ട് തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതൽ ഒരോ മണിക്കൂറിൻ്റെ ഇടവേളയിൽ 1000 പേർ വീതമാണ് പമ്പയിൽ നിന്നും മല കയറിയത്. സന്നിധാനത്തും, പമ്പയിലും മഴ പൂർണ്ണമായും മാറി നിൽക്കുന്നതും കാലവസ്ഥ അനുകൂലമായതുമാണ് തിരക്ക് വർദ്ധിക്കുവാൻ കാരണം.

    നീലിമല വഴി പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനം അനുവദിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷമായി അടഞ്ഞ് കിടന്ന പരമ്പരാഗത പാത ശുചീകരണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. വൈദ്യുതി, വാട്ടർ കണക്ഷനുകൾ പുനഃസ്ഥാപിച്ച് കഴിഞ്ഞു.

    ഈ വഴി മല കയറുമ്പോൾ ശ്വാസംമുട്ടലും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്  ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആറ് എമർജൻസി യൂണിറ്റുകൾ ക്രമീകരിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് പുറമെ ഓക്സിജൻ പാർലറുകളും പരമ്പരാഗത പാതയിൽ ഒരുക്കുന്നുണ്ട്.

    പമ്പയിലെ സ്നാനവും അടുത്ത ദിവസങ്ങളിൽ അനുവദിക്കും. ഇതിൻ്റെ മുന്നൊരുക്കം എന്ന നിലയിൽ പമ്പാ നദിക്ക് കുറുകെ ഫയർ ഫോഴ്സ് വടംകെട്ടുന്ന നടപടികൾ ആരംഭിച്ചു. തീർത്ഥാടകർ കുളിക്കാൻ ഇറങ്ങുമ്പോൾ അപകടത്തിപ്പെട്ടാൽ രക്ഷാപ്രവർത്തനം നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ക്രമീകരണം.

    നെയ്യഭിഷേകം ആരംഭിക്കുന്നതിനൊപ്പം, ദൂരെ ദേശത്ത് നിന്നും വരുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് വിരി വയ്ക്കുന്നതിനുള്ള അവസരം ഒരുക്കണമെന്നുമാണ് തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചന സർക്കാർ - ദേവസ്വം ബോർഡ് തലത്തിൽ പുരോഗമിക്കുകയാണ്.

    നവംബർ 23ന് ദേവസ്വം മന്ത്രി കെ. രാധകൃഷ്ണൻ ശബരിമലയിൽ എത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും ഈ കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാവുക. പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനം കഴിഞ്ഞ രണ്ട് വർഷമായി അനുവദിച്ചിരുന്നില്ല.
    Published by:user_57
    First published:
    )}