സന്നിധാനം: ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതി ലക്ഷ്യം കാണുന്നില്ല. ഇരുമുടി കെട്ടില്‍ എത്തുന്ന പ്ലാസ്റ്റിക് ആണ് വില്ലനാവുന്നത്. അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ടിലെ പൂജാദ്രവ്യങ്ങള്‍ പലതും പ്ലാസ്റ്റിക് കവറുകളിലാണ് സന്നിധാനത്തെത്തുന്നത്.
അയ്യപ്പനുള്ള നിവേദ്യ വസ്തുക്കള്‍, പനിനീര് എന്നിവക്ക് പുറമെ വെള്ളക്കുപ്പികളും സന്നിധാന പരിസരങ്ങളില്‍ ധാരളം എത്തുന്നുണ്ട്. ഒരു ഇരുമുടിക്കെട്ടിലൂടെ മാത്രം ശരാശരി 500 ഗ്രാം പ്ലാസ്റ്റികാണ് പൂങ്കാവനത്തിലെത്തുന്നത്. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതിക്ക് വെല്ലുവിളിയാവുകയാണ് ഇത്.
സന്നിധാനവും പരിസരവും പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ദേവസ്വം ബോര്‍ഡ്. നേരത്തെ സന്നിധാനത്ത് കുപ്പിവെള്ളം നിരോധിച്ചിരുന്നുവെങ്കിലും പാണ്ടിത്താവളത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുന്നുകൂടി കിടക്കുകയാണ്.
സന്നിധാനത്തെ വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവമാണ് ദേവസ്വം ബോര്‍ഡിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.