തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് എത്തുന്ന ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കണമെന്ന് പൊലീസ്. ഇവര്‍ക്ക് സുരക്ഷ നല്‍കാനാകില്ലെന്നും പമ്പ പൊലീസ് ഡിഐജിയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ബിന്ദുവിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കത്തില്‍ പറയുന്നു.
ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെന്നതെന്നും ഈ സമയത്ത് ആക്ടിവിസ്റ്റകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന കാര്യവും പൊലീസ് മുന്നോട്ട് വയ്ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ എത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് പൊലീസ് നിലപാട്.
Also Read: ശബരിമല യാത്രയിൽ മാറ്റമില്ല; എന്നാൽ നീട്ടിവയ്ക്കാൻ തയ്യാറെന്ന് കനകദുർഗയും ബിന്ദുവും
ശബരിമലയിലെ സ്ഥിതിയെ കുറിച്ച് പമ്പ പൊലീസ് ഡിഐജിയ്ക്കാണ് കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനായ് കൂടുതല്‍ സ്ത്രീകള്‍ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് മലകയറാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈയില്‍ നിന്നുള്ള മനിതി സംഘവും കഴിഞ്ഞദിവസം മലകയറാനെത്തി തിരിച്ച് പോയിരുന്നു.
Dont Miss: 'ഒരു ദയയും വേണ്ട, അവരെ കൊന്നുകളഞ്ഞേക്ക്'- കർണാടക മുഖ്യൻ വിവാദത്തിൽ
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മകരവിളക്കിന് ശേഷം കൂടിയാലോചനകളിലൂടെ ഉചിതമായ തീരുമാനമെടുക്കാം എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പദ്മകുമാറാണ് പറഞ്ഞത്. സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ എത്തുന്നത് മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ആണെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala protest, Sabarimala protests, Sabarimala Women Entry, Sabarimala women entry issue