കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരെ പ്രതി ചേര്‍ത്തിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതിചേര്‍ത്തത്.
Also Read-സര്‍ക്കാര്‍ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മില്‍ വാക്കേറ്റം; റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്
കണ്ണൂരിലെ സംഭവങ്ങളില്‍ ഇവര്‍ക്കു പങ്കില്ല. അന്തിമ റിപ്പോര്‍ട്ടില്‍ ഇതിനു തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഇരുവര്‍ക്കുമെതിരെയുള്ള കേസ് റദ്ദാക്കുകയായിരുന്നു.
BJP | വി മുരളീധരന് കേരള ബിജെപിയുടെ ശാപമെന്ന് ട്വീറ്റ്; യുവമോര്‍ച്ചാ നേതാവിനെ BJP പുറത്താക്കി
തൃശൂര്‍: കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച തൃശൂര്‍ ജില്ലാ നേതാവിനെ പുറത്താക്കി ബിജെപി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന് കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
'മുരളീധരന് കേരള ബിജെപിയുടെ ശാപം. കുമ്മനം മുതല്‍ ജേക്കബ് തോമസ് വരെയുള്ളവരുടെ തോല്‍വിക്ക് കാരണം മുരളീധരനാണ്. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം'' എന്നാണ് യുവമോര്‍ച്ച നേതാവ് ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് ട്വീറ്റ് നീക്കിയിരുന്നു. 'കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും' പ്രസീദ് ട്വീറ്റ് ചെയ്തു .
Also Read-തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. ക്രിസ്ത്യൻ പ്രീണനത്തിന് ശ്രമിച്ചു, പരാജയം പാഠം; വിമര്‍ശനവുമായി സമസ്ത
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു പ്രസീദിന്റെ ട്വീറ്റ്. മത്സരിച്ചിട്ടും കെട്ടിവെച്ച കാശ് പോലും പോയ അവസ്ഥയിലാണ് ബിജെപി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തിയിട്ടും ബിജെപിയ്ക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല.
എന്‍ഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
മുതിര്‍ന്ന നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ 15 ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പി സി ജോര്‍ജും സുരേഷ് ഗോപിയും മണ്ഡലത്തിലെത്തി പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉമാ തോമസിലേക്ക് കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.