ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി
ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി
news18
Last Updated :
Share this:
കൊച്ചി: ശബരിമല വിഷയത്തിലെ സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്ക് മാറ്റി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഡിസംബർ 3 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. ശബരിമലയിലെ സമരം ബിജെപി പിൻവലിച്ചെങ്കിൽ അതു നല്ലകാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ശബരിമലയിൽ പൊലീസ് നീയന്ത്രണത്തിന് ഇളവ് വന്നതോടെയാണ് ബി.ജെ.പി സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്കു മാറ്റുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഡിസംബർ മൂന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. അഞ്ചു മുതൽ പഞ്ചായത്ത് തലത്തിൽ അയ്യപ്പ ഭക്ത സദസുകളും സംഘടിപ്പിക്കും. പാർട്ടിയിലേക്ക് പുതിയതായി വരുന്നവരെ ഈ സദസിൽ സ്വാഗതം ചെയ്യും. ഡിസംബർ 17 വരെയുള്ള സമരപരിപാടികൾക്കാണ് കൊച്ചിയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗം രൂപം നൽകിയത്. പുതിയ സമരത്തിന്റെ വിഷയങ്ങളും ബിജെപി പ്രഖ്യാപിച്ചു.
ഇതിന് മറുപടിയായി ശബരിമലയിലെ സമരം ബി.ജെ.പി പിൻവലിച്ചെങ്കിൽ അത് നല്ല കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം സ്വാഭാവികമാണ്. കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് മനസിലായെന്നതിന്റെ തെളിവാണിത്. ബി.ജെ.പി. നേതാക്കൾക്കെതിരായ കേസുകൾ സർക്കാർ നിലപാടുകൾ കൊണ്ട് ഉണ്ടായതല്ല. ആ കേസുകൾ നീതിനിർവഹണത്തിന്റെ ഭാഗമാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ട് വലിയ കാര്യമുണ്ടാകിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.